ബിഗ്ഗ്‌ബോസിലേക്ക് വിളി വന്നിരുന്നു, നല്ല പെയ്മെന്റ് ഉണ്ട്, പോയില്ല!!! കാരണം വെളിപ്പെടുത്തി സാധിക വേണുഗോപാൽ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് ക്ഷണം വന്നിരുന്നു എന്ന് നടി സാധിക വേണുഗോപാൽ. പേടി കൊണ്ടല്ല ഷോയിൽ പോകാത്തത് എന്നും ഒരിക്കൽ ബിഗ്ബോസിൽ പോകുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിരുന്നു.  കാരണം നല്ല പെയ്മെൻറ് ആണ് ലഭിക്കുക എന്നും സാധിക പറഞ്ഞു. ഒരിക്കലും നമുക്ക് പറയാൻ സാധിക്കില്ലെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർക്ക് പ്രതീക്ഷയുണ്ടാകും. പിന്നെ മൂന്ന് മാസം വേണ്ടി മാറ്റിവയ്ക്കേണ്ടി വരും എന്നും അതുകൊണ്ടാണ് ബിഗ് ബോസിലേക്ക് പോകാത്തതെന്നും നടി വ്യക്തമാക്കി.

സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചെയ്യുന്നത് സിനിമയിൽ അവസരം ലഭിക്കാൻ ആണെന്ന് ചിലർ പറയാറുണ്ട്.എന്നാൽ തനിക്ക് ഫോട്ടോകൾ എടുക്കാൻ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടാണ് അത് ചെയ്യുന്നത്.
എന്നെ ഒരു ഫോട്ടോഗ്രാഫർ സമീപിക്കുമ്പോൾ അവരുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ് വിളിക്കാറുള്ളത്. ആ സമയത്ത് താൻ അതിനായി ഫീസ് ഈടാക്കാറുണ്ട്. ഫ്രീയായി ആർക്കും ഒന്നും ചെയ്യാറില്ലന്നും വ്യക്തമാക്കി.

ഇതുവരെ താൻ ബിക്കിനി ഫോട്ടോഷൂട്ടുകൾ ഒന്നും ചെയ്തിട്ടില്ല. ഒരിക്കലും തനിക്ക് കംഫർട്ട് ഇല്ലാത്തതുകൊണ്ടാണ് തനിക്ക് പറ്റാത്ത വസ്ത്രങ്ങളിൽ ഇതുവരെ ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലെന്ന് നടി പറഞ്ഞു. സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരത്തിന്റെ ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്.

Scroll to Top