ഗോപി സുന്ദറിനെ കുറിച്ചുള്ള കമൻറുകൾ അതിരുകടന്നു!! രൂക്ഷമറുപടിയുമായി അഭയ ഹിരൻമയി

സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ വിമർശിപ്പിച്ചവർക്കും മറുപടി നൽകി അഭയ. അമ്മയ്ക്കൊപ്പം പാട്ടുപാടുന്നതിന്റെ വീഡിയോ ആയിരുന്നു താരം ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ പങ്കിട്ടതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചിലർ കടന്നു കയറിയ്തു. അഭിപ്രായങ്ങൾ പ്രകടനങ്ങൾ നടത്തിയവർക്ക് നല്ല രീതിയിൽ മറുപടിയും നൽകി.

സംഗീതസംവിധായകനായ ഗോപി സുന്ദർമൊത്തുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള വേർപിരിയലിനെ കുറിച്ചും ഒക്കെയാണ് ചിലർ അനാവശ്യമായ വിലയിരുത്തൽ നടത്തിയത്. ഇവർക്കാണ് വളരെ രൂക്ഷമായ രീതിയിൽ താരം മറുപടി നൽകിയത്.

ഗോപിയെ ഉപേക്ഷിച്ചതിനുശേഷമാണ് നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടായത് എന്ന കമൻറ് ചെയ്തവർക്ക് അതെങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കും എന്നാണ് താരം തിരിച്ച് ചോദിച്ചത്. കൂടുതൽ ആക്റ്റീവ് ആയി കാണുന്നുണ്ടല്ലോ എന്നൊക്കെയുള്ള മറുപടികൾ ലഭിച്ചതോടെ താൻ മുൻപും അങ്ങനെ തന്നെയായിരുന്നു എന്നും സ്വകാര്യജീവിതം പരസ്യപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും. അങ്ങനെ ഗോപി സുന്ദറിൽ നിന്ന് കുറച്ച് ശ്രദ്ധ നേടി എന്നായിരുന്നു മറ്റൊരാൾ പരിഹാസ കമന്റു നൽകിയത്. താങ്കൾ എന്താണ് അദ്ദേഹത്തെക്കുറിച്ച് വിഷമിക്കുന്നത് അദ്ദേഹം സ്വന്തം കാര്യം നോക്കി ജീവിക്കുന്നു എന്നായിരുന്നു താരം ഇതിന് നൽകിയ മറുപടി.

Scroll to Top