ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോയെന്ന മറുപടി നൽ‌കി ദിലീപ്

മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹത്തിലാണ് മീനാക്ഷിയെ പ്രേക്ഷകര്‍ കണ്ടത്. കുടുംബസമേതമായിരുന്നു ദിലീപ് സത്ക്കാരത്തിന് എത്തിയിരുന്നത്. കാവ്യയുടെയും മീനാക്ഷിയുടെയും ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് ഇവര്‍ ആണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതും.

മകള്‍ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദിലീപ്. ‘ചക്കിയുടെ കല്യാണത്തിന് പോയപ്പോള്‍ മമ്മൂക്ക ചോദിച്ചു, എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന്. ഞാന്‍ തമാശക്ക് പറഞ്ഞ് ഞാന്‍ നിര്‍ത്തിയിരിക്കുകയാണെന്ന്. എന്റെ എല്ലാ കല്ല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക, ചിരിച്ച് കൊണ്ട് ദിലീപ് പറഞ്ഞു.

മീനാക്ഷിയുടെ വിവാഹമൊക്കെ അവള്‍ തീരുമാനിക്കുമ്പോള്‍ നടക്കും. ഇന്നയാളെ വിവാഹം കഴിക്കണം എന്ന് നമ്മുക്ക് പറയാനാകില്ലല്ലോ. തിരിച്ചെങ്ങാനും വല്ല ചോദ്യം ചോദിച്ചാലോ’, എന്നായിരുന്നു തമാശാരൂപേണ ദിലീപിന്റെ പ്രതികരണം. പലപ്പോഴും ആരാധകര്‍ തന്നെ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ചോദിച്ച് രംഗത്തെത്താറുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ ഇതിന് തിരികൊളുത്തിയിരിക്കുകയാണ്.

Scroll to Top