യദുവിനെതിരെ കേസ് കൊടുത്തതിന് ശേഷം നേരിടുന്നത് വലിയ സൈബർ അറ്റാക്ക്, നിങ്ങളുടെ ആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആർക്കും ഒരവകാശവുമില്ല- റോഷ്ന

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കേസ് കൊടുത്തതിന് ശേഷം നേരിടുന്നത് വലിയ സൈബർ അറ്റാക്കാണെന്ന് നടി റോഷ്ന ആൻ റോയി. സോഷ്യൽ മീഡിയയിൽ പങ്കിട്ടകുറിപ്പിലൂടെയാണ് പ്രതികരണം. എന്റെ പ്രിയപ്പെട്ടവരോട് … മുഴുവനായി വായിക്കണമെന്ന് അഭ്യർത്തിക്കുന്നു !!!!!! ഞാൻ കുറച്ച് കാര്യങ്ങൾ ഓർമിപ്പിക്കുന്നു … ഇത് എന്റെ personal profile ആണ് .. public plat formil വന്നു സംസാരിക്കുമ്പോൾ എങ്ങനെ, എന്ത് ..ഏതു രീതിയിൽ സംസാരിക്കണം എന്നുള്ളത് വ്യക്തമായ ബോധം എനിക്കുണ്ട്…

പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും എന്തു തോന്നിവാസം പറഞ്ഞാലും എനിക്കു ഒരുചുക്കുമില്ലെന്ന ഭാവത്തിൽ ഒരുപാട് പേർ സമൂഹത്തിൽ ഉണ്ട് .. നിങ്ങൾക്ക് പറയാം … അത് പക്ഷേ നിങ്ങളുടെവീട്ടിൽ നിങ്ങളുടെ property ആണെന്ന് ഉറപ്പുള്ളവരെ മാത്രമായിരിക്കണം … 👍🏻 ഒരു വ്യക്തിയിൽ നിന്നുണ്ടായ മോശമായ അനുഭവം ഞാൻ അയാളെ മറ്റൊരു caseil identify ചെയ്തപ്പോൾ ഒരു post രൂപത്തിൽ എഴുതി post ചെയ്തു … എനിക്കതിനുള്ള എല്ലാ rightsum ഉണ്ട് … എന്നിട്ടും ,….അന്നുമുതൽ ഉള്ള എല്ലാം ഭീഷണി രൂപത്തിലും തെറി വിളികളും ഞാൻ കണ്ടു കൊണ്ടിരിക്കുകയാണ് … cyber ആക്രമണം. വളരെ മോശമായി തന്നെ ഇപ്പോഴുമുണ്ട് … യദു ഒക്കെ എത്ര ഭേദം … അത്ര അറപ്പുളവാക്കുന്ന വാക്കുകൾ പ്രയോഗിക്കുന്ന ഇവർക്ക് ആര് ശിക്ഷ നൽകും …???

യദുവിനെതിരെ case കൊടുക്കാത്തത് എന്ത് എന്ന് ചോദിക്കുന്നവരോട് … case കൊടുക്കുമ്പോൾ. തെറി വിളി നടത്തിവരെയും സ്ത്രീത്വത്തെ അപമാനിച്ച എല്ലാവർക്കുമെതിരെയെല്ലാം കൊടുക്കേണ്ടേ..? പിന്നെ. ഒരു വിഷയം ഉണ്ടായത് തുറന്നു പറയുന്നു .. അന്ന് aurally complaint ചെയ്ത എന്നെ trip മുടങ്ങാതെ ഇരിക്കാൻ. സമാധാനിപ്പിച്ചു വിടുന്നു .. അയാളുടെ സംസാരത്തിന്റെ രീതി അത്രമേൽ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തിൽ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും അന്നത്തെ വിഷയം തുറന്നു പറഞ്ഞെന്നെ ഉള്ളൂ … ആയത് കൊണ്ട് അയാളുടെ സ്വഭാവം ഇങ്ങനെ ആണെന്ന് പുറത്തറിയണം എന്നുള്ളത് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു … case കൊടുത്തു ആരെയും ഉപദ്രവിക്കണമെന്ന് ചിന്തിച്ചിട്ടേ ഇല്ല …

ഞാൻ ഏതു channel പോയി സംസാരിച്ചപ്പോഴും എന്ത് റിപ്പോർട്ട് കൊടുത്തപ്പോഴും എന്റെ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത് .. മറ്റാരുടെയും വിഷയങ്ങൾ ഞാൻ സംസാരിച്ചിട്ടില്ല … പറഞ്ഞ കാര്യങ്ങളിൽ. യാതൊരു വ്യക്തതയുമില്ലെങ്കിൽ പിന്നെ ഈ തെറി അഭിഷേകങ്ങൾക്ക് അർത്ഥമുണ്ടെന്ന് വിചാരിക്കാം .. കുറച്ചെങ്കിലും വാസ്തവമാണെന്ന് പുറത്ത് വന്നിട്ടും … “ ഓർമയില്ല/ അറിയില്ല …/ അവർക്കിപ്പോ സിനിമയില്ലാത്തോണ്ട് കാശുണ്ടാക്കാൻ വേണ്ടി … /ആ റൂട്ട് ഞാൻ പോകാറില്ല ..

എന്നൊക്കെ പറഞ്ഞതെല്ലാം തള്ളി പോയിട്ടും … ഈ പറഞ്ഞവനെ താങ്ങുന്നവരോട് എന്ത് തെളിഞ്ഞു എന്ന് പറഞ്ഞിട്ടും കാര്യമില്ല … പിന്നെ ആ വാലും താങ്ങികൊണ്ടു നമ്മളെ പറയാൻ പറ്റുന്നതൊക്കെ പറഞ്ഞു youtube ചാനലുകളിൽ കെടന്നു കുരച്ചു കൊണ്ട് ചിലർ വന്നിട്ടുണ്ട് … സംസ്കാരം ഇല്ലാതെ ഈ തെറിവിളി നടത്തുന്നവരുടെ എല്ലാ supportum ആ gapil കിട്ടുമെന്നും views ഉണ്ടാക്കി അതും വിറ്റു ജീവിക്കാമെന്നു വിചാരിച്ചു നടക്കുന്ന ചില അലവലാതികൾ ..!!!

ഞാൻ പറഞ്ഞതും റിപ്പോർട്ട് ചെയ്തതും അവസാനിച്ചു ഞാൻ എന്റെ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോയി എന്നിട്ടും എന്റെ എല്ലാ പോസ്റ്റുകളുടെയും അടിയിൽ വന്നു കിടന്ന് കുരക്കുന്നത് നിങ്ങളാണ് … മാനസികമായി ഒരുപാട് വൈകല്യങ്ങൾ നിങ്ങൾക്കുണ്ടെന്നാണ് അതിനർത്ഥം … മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത് .. സമ്മർദങ്ങൾ സഹിക്കാനാവുന്നില്ല എങ്കിൽ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും …

നിങ്ങളുടെ വൈകല്യങ്ങൾ നിങ്ങളുടെ വീട്ടിൽ … നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീർക്കുകയും ചെയ്യാം …. അഭിപ്രായ സ്വാതദ്രം ഒക്കെ ശരിയാണ് പക്ഷേ തെറി വിളിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും അഭിപ്രായങ്ങൾ അല്ല …offensive ആണെന്ന് മറക്കാതിരിക്കുക ..ആരും ചെയ്തതും പറഞ്ഞതുമൊന്നും ഇല്ലാതാവുന്നില്ല … 👍🏻
.. സ്ത്രീകൾക്ക് വേണ്ടി ഒരു വലിയ സംവിധാനം തന്നെ ഉറപ്പു നൽകുന്ന ഒരു ഭരണഘടന നമുക്കുണ്ട് … എന്നിട്ടും ഇത്ര vulgar language ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾ … sexul വൈകൃതങ്ങൾ മാത്രം comment ഇടുന്ന ഒരുപറ്റം ആളുകൾക്കിടയിൽ ശ്വാസം മുട്ടി തുടങ്ങി എനിക്ക് .. വല്ലാത്ത ദാരിദ്രം ഉള്ള ആളുകളാണ് ഇവിടെ ..അവർക്ക് സ്വന്തം ഭാര്യ യോ കാമുകിയോ സഹോദരിയോ അമ്മയോ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്ന് തിരക്കാൻ യാതൊരു സമയവുമില്ല …മറ്റു സ്ത്രീകളിലേക്ക് അവരുടെ വിഷയങ്ങളിലേക്ക് എത്തി നോക്കാനൊക്കെയാണ് സമയം …അതുകൊണ്ട് …


എവിടെയോ ജീവിക്കുന്ന ഞാൻ … നിങ്ങളുടെആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആർക്കും ഒരവകാശവുമില്ല .. ഇനിയും ബുദ്ധിമുട്ടിച്ചാൽ ഞാൻ നിയമ നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചു കൊള്ളുന്നു …🙏
എന്ന് Roshna Ann Roshna Ann Roy !!!!!।

Scroll to Top