മലയാളികള്‍ക്ക് ശാലിന നായരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്ബോസ് മലയാളം എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ശാലിനി. ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ മത്സരാര്‍ത്ഥിയായ വന്നശേഷമാണ് ശാലിനി നായരെ മലയാളികള്‍ കൂടുതല്‍ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ആദ്യ വിവാഹത്തില്‍ ഒരു മകന് ശാലിനിക്കുണ്ട്.
ഇപ്പോഴിതാ മകൻ ആദിത്യന് പത്താം ക്ലാസിൽ ലഭിച്ച ഉന്നത വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശാലിനി. ഇന്‍സ്റ്റാഗ്രാമില്‍ ശാലിനി പങ്കുവെച്ച കുറിപ്പ് വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ,
ക്ഷീണിച്ച കൺപോളകളെ ഉറങ്ങാൻ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്നേഹമൂട്ടി വളർത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏൽപ്പിച്ച് ഞാൻ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്;ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നിൽക്കുന്ന സങ്കടം ഹോസ്റ്റൽ മുറിയിലെ ചകിരി കുത്തുന്ന കിടക്കയിൽ മുഖമമർത്തി കരഞ്ഞു തീർത്തിട്ടുണ്ട് ഒരുപാട്. കുഞ്ഞ%BLS����

