അയാൾ എന്നെ ചതിക്കുകയായിരുന്നു, മകൻ ജനിച്ചതിന് ശേഷമാണ് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞത്, ദാമ്പത്യതെക്കുറിച്ചുള്ള ഷീലയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

വർഷങ്ങളായി തെന്നിന്ത്യൻ സനിമയിൽ നിറസാന്നിധ്യമാണ് നടി ഷീല. പഴയകാലത്ത് പ്രേം നസീർ, സത്യൻ, മധു ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ്.

മലയാള സിനിമയിൽ കരുത്തുറ്റ നിരവധി നായിക കഥാപാത്രങ്ങളെ ഷീല അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ ഒരു ഇടവേളയെടുത്ത ഷീല ഏറെ നാളുകൾക്ക് ശേഷം സത്യൻ അന്തിക്കായിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.പിന്നീട് വീണ്ടും മലയാള സിനിമയിൽ സജീവമായ ഷീല ദിലീപിന് ഒപ്പം മിസ്റ്റർ മരുകനിലും മോഹൻലാലിന് ഒപ്പം സ്‌നേഹവീട്ടിലും അഭിനയിച്ചിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ഷീല. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷീല.

സിനിമയിൽ താൻ എല്ലാ വേഷങ്ങളും ചെയ്തു. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം താൻ അഭിനയിച്ചുവെന്നും ഇനി തനിക്കൊരു ജന്മമില്ലെന്നും ഷീല പറയുന്നു. അതേസമയം, തന്റെ ഭർത്താവിനെക്കുറിച്ച് താൻ എവിടെയും പറഞ്ഞില്ലെന്നും ഇപ്പോൾ പറയാമെന്ന് തോന്നിയെന്നും ഷീല പറയുന്നു.

രവിചന്ദ്രനാണ് എന്റെ മകന്റെ അച്ഛൻ. അദ്ദേഹം ഒത്തിരി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 250 ദിവസങ്ങളിൽ ഓടിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വരെയുണ്ട്. പക്ഷേ മദ്യപാനം അദ്ദേഹത്തിന്റെ ജീവിതവും സിനിമാജീവിതവും തകർത്തുവെന്ന് ഷീല പറയുന്നു.

ഓമന’ എന്ന ചിത്രത്തിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ സംവിധായകൻ ജെഡി തൊട്ടാൻ ആണ് തങ്ങളുടെ വിവാഹകാര്യം ആദ്യം എടുത്തിട്ടത്. ‘ ഭാര്യ നിങ്ങളെ വിട്ട് പോയി, ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്.എന്നാൽ പിന്നെ നിങ്ങൾക്ക് കല്യാണം കഴിച്ചൂടേ’ എന്ന് അദ്ദേഹം രവിചന്ദ്രനോട് ചോദിച്ചുവെന്ന് ഷീല കൂട്ടിച്ചേർത്തു.

അങ്ങനെ പലരും നിർബന്ധിച്ചിട്ടാണ് കല്യാണം നടന്നത്. എന്നാൽ ആ വിവാഹബന്ധം താൻ ഒട്ടും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും പോലെ ആയിരുന്നില്ല. മകൻ ജനിച്ചതിന് ശേഷം അദ്ദേഹ തനിക്കൊപ്പം ജീവിച്ചിരുന്നില്ല, മറ്റൊരു വീട്ടിലായിരുന്നുവെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് അറിയുന്നതെന്നും അങ്ങനെ തങ്ങൾ വേർപിരിഞ്ഞുവെന്നും നടി പറയുന്നു.

Scroll to Top