ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, വേറെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിർബന്ധിച്ചു, പിന്നീട് ജീവിത്തിൽ സംഭവിച്ചതിനെ കുറിച്ച് സുന്ദര്

മകള്‍ അവന്തിക ജനിക്കുന്നതിന് മുന്‍പ് താനും ഭാര്യ ഖുശ്ബുവും വലിയ മാനസിക സങ്കര്‍ഷങ്ങളിലൂടെ കടന്നുപോയിരുന്നതായി സുന്ദര്‍. മകള്‍ക്കൊപ്പമുള്ള പഴയ ഒരു ഫോട്ടെയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ‘അ ചിത്രവുമായി വലിയൊരു വൈകാരിക ബന്ധമുണ്ടെന്നും, ഖുശ്ബു തന്റെ മകള്‍ക്ക് ജന്മം നല്‍കി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എടുത്ത ചിത്രമാണെന്നും സുന്ദര്‍ പറഞ്ഞു.

താന്‍ ആരോടും ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഇതൊക്കെ. വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് സുഖമില്ലായിരുന്നു. അവള്‍ക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞത്. ഇത് അറിഞ്ഞതോടെ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അവളെ വിട്ട് പോകാന്‍ തയ്യാറായിരുന്നില്ല.

മക്കള്‍ ഇല്ലാത്ത ഒരു ജീവിതത്തിനായി ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഞങ്ങള്‍ക്കിപ്പോള്‍ രണ്ട് മാലാഖമാരുണ്ട്. തന്റെ ജീവിതവുമായി ഇത്ര ആത്മബന്ധമുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കിടുന്നതിനോട് ഖുശ്ബു എങ്ങനെ പ്രതികരിച്ചു എന്ന ചോദ്യത്തിന്, അവളെ സംബന്ധിച്ചിടത്തോളം എല്ലാം മാധ്യമങ്ങളാണെന്നാണ് സുന്ദര്‍ മറുപടി പറഞ്ഞത്.

അവള്‍ എല്ലാ കാര്യങ്ങളും ആളുകളോട് പറയും, എപ്പോഴും അങ്ങനെയാണ്. പക്ഷെ ഞാന്‍ ഒരു സ്വകാര്യ വ്യക്തിയാണ്, അവള്‍ ഹൈപ്പര്‍ ആക്റ്റീവും. അവള്‍ എന്റെ വിപരീത ധ്രുവമാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാനും അങ്ങനെയായി. ഇപ്പോള്‍, എന്റെ ജീവിതം മുഴുവന്‍ ഒരു തുറന്ന പുസ്തകം പോലെയാണ് എന്നും സുന്ദര്‍ പറഞ്ഞു.

Scroll to Top