ഹൃദയാഘാതം, പ്രശ്സത ​ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രശ്സത ​ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കോട്ടയം കളത്തിപ്പടി സ്വദേശിയാണ് അന്തരിച്ച ജാനി ചാക്കോ ഉതുപ്പ്. 78 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാത്തിലെ ബ്രിഗേഡിയര്‍ സി സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്.

1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ ഇവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്. മക്കള്‍ ജനിച്ചതും ഇവിടെ വച്ചായിരുന്നു. പിന്നീട് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. മക്കള്‍- സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ്.

1960-കളുടെ അവസാനത്തിലും 1970-കളിലും 1980-കളിലും ഒരു ഇന്ത്യൻ പോപ്പ് , ഫിലിമി , ജാസ് , പിന്നണി ഗായികയാണ് ഉഷ ഉതുപ്പ് അയ്യർ. സാരാഭായ് വേഴ്സസ് സാരാഭായി എന്ന ഷോയുടെ ആദ്യ സീസണിൽ ടൈറ്റിൽ ഗാനവും അവർ ആലപിച്ചു . 2024-ൽ, ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മഭൂഷൺ അവർക്ക് ലഭിച്ചു

Scroll to Top