അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു എന്നെ പറ്റി ‌കൂട്ടുകാരും ടീച്ചേഴ്സും ധരിച്ചിരുന്നത്, ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ ധൈര്യം തന്നതും അമ്മമ്മ- വിധു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നിർണ്ണായക ഓൾ വഹിച്ച വ്യക്തിയെക്കുറിച്ചാണ് വധു വാചാലനായിരിക്കുന്നത്. ‘അമ്മയില്ലാത്ത കുട്ടി’ എന്നായിരുന്നു തന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ വിധുവിനെ പറ്റി കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത് എന്നാണ് താരം പറയുന്നത്.

‘അമ്മയില്ലാത്ത കുട്ടി’ എന്നായിരുന്നു എന്റെ സ്ക്കൂൾ ജീവിത കാലഘട്ടത്തിൽ എന്നേ പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു. ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ , അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവെച്ച ഒരു പതിറ്റാൻഡിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്! എന്നിലെ കലാകാരനെ എപ്പോഴും പരിപോഷിപ്പിച്ച ആ അചഞ്ചലമായ പിന്തുണക്ക് നന്ദി. നിങ്ങളുടെ സ്നേഹവും വെളിച്ചവും എന്നും എപ്പോഴും എന്നോട് കൂടിയുണ്ട്. – വിധു കുറിച്ചു.

Scroll to Top