വിജയുടെ അമ്പതാം പിറന്നാൾ ആഘോഷം!! കുട്ടിക്ക് പൊള്ളലേറ്റു

തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ വിജയുടെ പിറന്നാൾ ആഘോഷത്തിന്റെ ഇടയ്ക്ക്  കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. താരത്തിന്റെ അമ്പതാം പിറന്നാൾ ആഘോഷത്തിന് ഭാഗമായാണ് കയ്യിൽ തീയും പിടിച്ച സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടയ്ക്ക് അപകടമുണ്ടായത്. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു സംഭവം നടന്നത്. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലേക്ക് തീ കയറുകയായിരുന്നു. വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
കുട്ടിക്ക് പുറമേ പരിപാടിയുടെ ഭാരവാഹിക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

വിജയുടെ പിറന്നാളിന്റെ ഭാഗമായാണ്  വലിയ രീതിയിലുള്ള ആഘോഷ പരിപാടികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിരുന്നത്.എന്നാൽ  മദ്യ ദുരന്തത്തെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് വിജയ് പാർട്ടിയോടും സഹപ്രവർത്തകരോടും അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഭവിച്ച വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ താരം ആശുപത്രി സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. വിവിധ ആശുപത്രിയിൽ കഴിയുന്ന ജനങ്ങളെയാണ് ആശ്വാസവാക്കുകളുമായാണ് നടൻ കാണാനെത്തിയത്. ചികിത്സയിൽ കഴിഞ്ഞ ഓരോരുത്തരുടെയും അടുത്തെത്തി താരം ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം അന്വേഷിക്കുകയും ചെയ്തിരുന്നു.

അതിനിടയ്ക്കാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. വാർത്ത സമൂഹമാധ്യമങ്ങളിലും അതുപോലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

Scroll to Top