യോ​ഗ ദിനത്തിൽ കിടിലൻ അഭ്യാസമുറകളുമായി ദേവി ചന്ദന, ഈ പ്രായത്തിലുമുള്ള ‍ഡെഡിക്കേഷനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ചതാണ് ദേവി ചന്ദന. പിന്നീട് സിനിമകളില്‍ നായികമാരുടെ തോഴിയായും സീരിയലുകളില്‍ വില്ലത്തിയായും എല്ലാം സജീവമായി.

ഇപ്പോൾ സീ കേരളത്തിലെ വാത്സല്യം എന്ന പരമ്പരയിലാണ് ദേവിചന്ദന അഭിനയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദേവി ചന്ദന ഇപ്പോഴിതാ അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കുവച്ച വീഡിയോയാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. യോഗയുടെ പ്രാധാന്യവും താരം പങ്കുവച്ചിട്ടുണ്ട്.

“യോഗ, ഇതൊരു പതിവാണ്. എല്ലാവർക്കും യോഗാദിനാശംസകൾ. ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക.. എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കും മാർഗനിർദേശത്തിനും എൻ്റെ ഗുരുക്കളായ മുകുന്ദ കുമാർ, സുരേഷ് മേനോൻ എന്നിവരോട് നന്ദിയുണ്ട്.. എന്റെ ആർകൈവിൽ നിന്ന്..”, എന്നായിരുന്നു വീഡിയോയോടൊപ്പം താരം കുറിച്ചത്

2006 ഫെബ്രുവര് 2 നാണ് ഗായകനായ കിഷോര്‍ വര്‍മ ദേവി ചന്ദനയെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. 2002 ല്‍ ഒരു മിമിക്രി ഷോയുടെ റിഹേഴ്‌സല്‍ ഷോയില്‍ വച്ചാണ് കിഷോറും ദേവി ചന്ദനയും ആദ്യമായി കാണുന്നത്. ആ ബന്ധം പിന്നീട് പ്രണയമായി വളര്‍ന്നു. വിവാഹത്തിന് ശേഷവും ദേവി അഭിനയത്തിലും മിമിക്രിയിലും ഡാന്‍സിലും എല്ലാം സജീവമായിരുന്നു.

Scroll to Top