മെലിഞ്ഞ് കൂടുതൽ സുന്ദരിയായി 42 കാരിയായ വിമല രാമൻ, കാമുകനോടൊപ്പം പൂളിന് സൈഡിൽ നിന്നുള്ള ചിത്രം പങ്കിട്ട് താരം, പുത്തൻ ചിത്രം കണ്ടതോടെ ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ കഴിവും സൗന്ദര്യവും കൊണ്ട് മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനും നടിയ്ക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയ ജീവിതം അത്രയും സജീവമായി കൊണ്ട് പോവാന്‍ നടിയ്ക്ക് സാധിക്കാറില്ല. എന്നിരുന്നാലും വ്യക്തി ജീവിതം ആഘോഷിക്കുകയാണ് നടിയിപ്പോള്‍. 42 വയസുകാരിയായ നടി ഇനിയും വിവാഹിതയായിട്ടില്ല. എന്നിരുന്നാലും താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെ പറ്റിയുമൊക്കെ വിമല സംസാരിച്ചിരുന്നു.

വിമലയും വിനയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൂളിന് അരികിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. രണ്ടു വർഷം മുൻപാണ് വിമലയും വിനയ് റോയും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിവാഹകാര്യത്തെ കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

‘പൊയ്’ എന്ന തമിഴ് സിനിമയിലൂടെയാണ് വിമല രാമന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം.

Scroll to Top