27 വർഷത്തിനു ശേഷം അമ്മ’ ജനറൽ ബോഡിയിൽ പങ്കെടുത്ത് സുരേഷ് ​ഗോപി, ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാൽ

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടു മുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഉപഹാരം നൽകിയാണ് വേദിയിലേക്ക് മോഹൻലാൽ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ​ഗോപിയെ താര സംഘടന ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.

ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997-ലാണ് സുരേഷ് ​ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്ന പേരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലേക്കാണ് സുരേഷ് ​ഗോപി എത്തിയത്. എന്നാൽ, ജനറൽ ബോഡി മീറ്റിം​ഗിൽ പങ്കെടുക്കുന്നത് കാൽനൂറ്റാണ്ടിന് ശേഷമാണ്.

ഒരു ചരിത്ര വിജയത്തിൽ, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു സീറ്റ് നേടിയ ഏക ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥിയായി, പ്രശസ്ത മലയാള സിനിമാ താരം സുരേഷ് ഗോപി ഉയർന്നു. 1994 മേയ് 31-ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ രൂപംകൊണ്ട ‘അമ്മ’ എന്ന സംഘടനയ്ക്കുപിന്നിൽ സുരേഷ് ഗോപിയായിരുന്നു.

Scroll to Top