അവിടെ ഉള്ളതിൽ നാച്ചുറൽ ബ്യൂട്ടി എന്ന് പറയാൻ കഴിയുന്നത് ജാസ്മിനെയാണ്. നമ്മൾ നമ്മളായി നാച്ചുറലായി ഇരിക്കുന്നതിനെയാണ് നാച്ചുറൽ ബ്യൂട്ടി എന്ന് പറയുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ വലിയ സ്വീകാര്യതയാണ് ജാസ്മിന് ബിഗ് ബോസിലൂടെ ലഭിച്ചത് എന്നാൽ അത് നെഗറ്റീവ് രീതിയിലാണ് എന്നത് ഒരു കാര്യം തന്നെയാണ്. ജാസ്മിന്റെ പ്രകടനങ്ങളൊക്കെ തന്നെ പ്രേക്ഷകർക്ക് അരോചകമായി തോന്നിയതിനു ശേഷം പലരും ജാസ്മി വിമർശിക്കുന്ന ഒരു സാഹചര്യം ആണ് ഉണ്ടായത് ഇപ്പോഴിതാ ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ ജാസ്മിനെ കുറിച്ച് വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ജാസ്മിൻ..മലയാളം വിദഗ്ദ്ധർ പറയുന്നത് പോലെ.. മുല്ലപ്പൂ, അതെ മുല്ലപ്പൂവിന്റെ സവിശേഷതകൾ തന്നെയാണ് ജാസ്മിനുള്ളത്. പലരും ഒന്നര ദിവസത്തിൽ കുളിക്കുന്നതിനെ വളച്ചൊടിച്ചു ഒരിക്കലും കുളിക്കില്ലെന്ന രീതിയിൽ ആക്കിയെങ്കിലും അവിടെ ഉള്ളതിൽ നാച്ചുറൽ ബ്യൂട്ടി എന്ന് പറയാൻ കഴിയുന്നത് ജാസ്മിനെയാണ്. നമ്മൾ നമ്മളായി നാച്ചുറലായി ഇരിക്കുന്നതിനെയാണ് നാച്ചുറൽ ബ്യൂട്ടി എന്ന് പറയുന്നത്. പിന്നെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പ്രത്യേകിച്ച് ഉറക്കംയില്ലായ്മ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾക്കു മുല്ലപ്പൂ സഹായം ചെയ്യുമെന്ന് പറയപ്പെടാറുണ്ട്, എന്നാൽ ഈ ഇടയായി ഇവിടെ പലരുടെയും ഉറക്കം ജാസ്മിൻ കളയുന്നുണ്ട്.

ജാസ്മിന് കുറച്ചു പോസിറ്റീവ് വരുന്നത് കണ്ട് പലരും പല ഡിസൈനിലും കരയുന്നത് കാണാം, പ്രത്യേകിച്ച് hatred പരത്തുന്ന കമന്റ് തൊഴിലാളികൾ. ഇൻസ്റ്റാഗ്രാമിൽ കണ്ടൊരു കമന്റ് ആണ്.. “ജാസ്മിന് പോസിറ്റീവ് ആയി വരുന്നുണ്ട് Please spread negativity”. ഹേട്രേഡ് പരത്തുന്നവർ ഇമ്പോസിഷൻ പോലെ എഴുതി പഠിച്ച ഒരു കമന്റ് ആണ് പി ആർ വർക്ക്. “നീ ജാസ്മിന്റെ പി ആർ അല്ലെ” എന്ന് ഇമ്പോസിഷൻ എഴുതി നടന്നവർ പുതിയ ഇമ്പോസിഷൻ ആയി ഇറങ്ങിയിട്ടുണ്ട് “ജാസ്മിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നു”. ഇവരുടെ ലോജിക് ഒക്കെ കോമഡിയാണ്, അവതാരകനായ മോഹൻലാൽ എല്ലാ ആഴ്ച്ചയും വന്നു ജാസ്മിനെ വഴക്ക് പറഞ്ഞാൽ “ലാലേട്ടൻ മാസ്സ്”, “ലാലേട്ടൻ ഒരു രക്ഷയും ഇല്ല..” ഇതേ മോഹൻലാൽ അവർക്ക് ഇഷ്ടമുള്ള ആരെയെങ്കിലും പറഞ്ഞാലോ.. ഉടനെ “ജാസ്മിന് ഫേവർ ചെയുന്നു”, “ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു” “മോഹൻലാൽ ഏറ്റവും മോശം ഹോസ്റ്റ്” എന്ന് പറഞ്ഞു കരച്ചിൽ തുടങ്ങും. മറ്റൊരു ലോജിക് ഇതാണ്, ഒരാൾ തെറ്റ് ചെയ്താൽ ഉടനെ പറയും ഇതിലും വലിയ തെറ്റ് അവിടെ നടക്കുന്നുണ്ടല്ലോ.. ജാസ്മിൻ ചെയ്യുന്നുണ്ടല്ലോ? അപ്പോ ഇത് ചോദിക്കാൻ പാടില്ല എന്ന്. തെറ്റ് ആര് ചെയ്താലും അവതാരകനായ മോഹൻലാലിന് ഒരുപോലെയാണ്, സാഡിസ്റ്റ് ഓടിയൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടി എന്നും ഒരാളെ മാത്രം വഴക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ല.

പിന്നെ ഫ്രസ്ട്രേറ്റഡ് പീപ്പിൾ.. തെറി പറയുന്നതൊക്കെ ജന്മസിദ്ധമായ ഒരു കഴിവൊന്നുമല്ല, ആർക്കും പറ്റുന്ന ഒരു കാര്യമാണ്. പലരും സോഷ്യൽ മീഡിയയിൽ അങ്ങനെ കിടന്നു നാറാൻ ആഗ്രഹിക്കാറില്ല, അതുകൊണ്ട് അങ്ങനെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. ചില കീടങ്ങൾ അത് എന്തോ മാസ്സ് എന്ന് കരുതി ഗ്രൂപ്പുകളിലും സെലിബ്രിറ്റിസിന്റെ പേജുകളിലും പോയി തെറി പറയാറുണ്ട്, അവരുടെ ജീവിത ലക്ഷ്യം, ജീവിതത്തിൽ ആശ്വാസം കിട്ടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കാം.

Scroll to Top