പലരേയും കമന്റ്സിലൂടെ കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രമാണ് തോന്നാറ്!!! അഭിരാമി സുരേഷ്

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗായികയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ അഭിരാമി സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് കുറിപ്പ് നേടുന്നു. അഭിരാമിയും സഹോദരി അമൃത സുരേഷ് ഒരുപാട് തവണ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള വ്യക്തികളാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. നേരമ്പോക്കിനും ഫ്രസ്റ്റേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ.. പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രം ആണ് തോന്നാറ്! എന്നായിരുന്നു താരം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം: ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു .. എന്താലെ?നേരമ്പോക്കിനും ഫ്രസ്റ്റേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫർട്ട് വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ..
പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രം ആണ് തോന്നാറ്!

കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രം ആണ് ചെറുതാവുക
30 വയസ്സ് പോലും ആവാത്ത എനിക്കുള്ള മെച്ചൂരിറ്റി എങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോളും തോന്നാറുണ്ട്. എന്തായാലും, ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ.സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാർ.

Scroll to Top