ആർഭാടങ്ങളും മതാചാരങ്ങളും ഒഴിവാക്കി, നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി

നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി. ആർഭാടങ്ങങ്ങളും മതാചാരങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. നടിയാണ് സോഷ്യൽ മീ‍ഡിയയിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഒരു താര വിവാഹം കൂടി നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കക്കനാട് സ്വ​ദേശിനിയാണ് സന. താെടുപുഴക്കാരനാണ് ഹക്കിം.

വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഫഹദ് ഫാസിന്റെ നായികയായി മറിയം മൂക്കെന്ന ചിത്രത്തിലും അഭിനയിച്ചു. ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘എബിസിഡി’ യാണ് ഹക്കീമിന്റെ ആദ്യ ചിത്രം. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം, കടകൻ,വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ‘ചാർലി’യിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാ​ഗത്തിലും സന നായികയായി.

Scroll to Top