നടൻ സിദ്ദിഖിന്റെ ഭിന്നശേഷിക്കാരനായ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.

സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.

വില്ലൻ കഥാപാത്രങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ അവതരിപ്പിച്ച് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സിദ്ദിഖ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല. സിദ്ദിഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. വാപ്പയ്ക്ക് പിന്നാലെ മകൻ ഷഹീന്‍ സിദ്ദിഖും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

Scroll to Top