ഇനി അമ്മൂമ വേഷങ്ങൾ ചെയ്യാം, ഇത്രയ്‌ക്കും തടിച്ചതെന്തിനാ..? അയ്യേ സനുഷയ്‌ക്കിത് എന്തുപറ്റി? പുത്തൻ ചിത്രം പങ്കിട്ടതിന് പിന്നാലെ സനുഷക്ക് ബോഡി ഷെയിമിങ്

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് സനുഷ സന്തോഷ്. മലയാളത്തിലും തമിഴിലുമായി എണ്ണം പറഞ്ഞ ഒരുപിടി സിനിമകൾ ചെയ്ത താരം ഇപ്പോൾ അഭിനയത്തിന് ഒരു ഇടവേള നൽകിയിരിക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. എല്ലാ വിശേഷങ്ങളും സനുഷ ആരാധകർക്കായി പങ്കുവയ്‌ക്കാറുണ്ട്. നിലവിൽ വിദേശത്താണ് സനുഷയുള്ളത്.

അതേസമയം ഒരു യാത്രയുടെ വിശേഷം പങ്കുവച്ച താരത്തെ ഒരു വിഭാ​ഗംപേർ വ്യാപകമായി വിമർശിക്കുകയാണ്. താരത്തിന്റെ രൂപമാറ്റത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. അല്പം തടിച്ച ഫോട്ടായാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതാണ് ഒരു വിഭാ​ഗം പേർക്ക് ദഹിക്കാതിരുന്നത്. ചിലർ തടി കുറയ്‌ക്കണമെന്ന് ഉപദേശിക്കുമ്പോൾ, ചിലർ രൂക്ഷമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്.

ഇനി അമ്മൂമ വേഷങ്ങൾ ചെയ്യാം, ഇത്രയ്‌ക്കും തടിച്ചതെന്തിനാ..? അയ്യേ സനുഷയ്‌ക്കിത് എന്തുപറ്റി? എന്ന് തുടങ്ങുന്ന കമന്റുകളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് ലഭിക്കുന്നത്. അതേസമയം നടിയെ പിന്തുണച്ചും നിരവധിപേർ രം​ഗത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ ഇങ്ങനെ നടന്നാൽ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തൽകാലം ഇങ്ങനെ നടന്ന മതിയെന്നാണ് സനൂഷ നൽകിയ മറുപടി.

Scroll to Top