ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടി, 22-ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദീപ നായര്‍, ആശംസകളുമായി സോഷ്യൽ മീഡിയ

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ എന്ന ചിത്രത്തിൽ നായികയായി എത്തിയത് ദീപയായിരുന്നു. പിന്നീട് ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകർ കണ്ടില്ല. വിവാഹത്തോടെ അഭിനയത്തോടു വിട പറയുകയായിരുന്നു താരം. അഭിനയം നിര്‍ത്തിയ താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അവര്‍ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തോടൊപ്പം 22-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ആഡംബര ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ ഭര്‍ത്താവ് രാജീവ് നായരേയും മക്കളായ ശ്രദ്ധയേയും മാധവിയേയും കാണാം.

തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിങ് പഠനത്തിനിടെയാണ് പ്രിയത്തില്‍ നായികയായത്. 2000-ത്തിലാണ് ഈ ചിത്രം റീലീസയത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ നിരവധി പേരാണ് ദീപയുടെ ആരാധകരായത്.

എന്നാല്‍ പിന്നീട് പഠനത്തിന് മുന്‍തൂക്കം കൊടുത്ത ദീപ അതിനുശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. ഇതേ മേഖലയില്‍ നിന്നുള്ള രാജീവിനെയാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു.

Scroll to Top