അശ്വിന്റെ വീട്ടുകാരെത്തി, വിവാഹം ഉറപ്പിച്ച് ഇരു വീട്ടുകാർ!!! താരവിവാഹം ഉടൻ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര പുത്രിയാണ് ദിയകൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ താരത്തിന്റെ വിവാഹമാണ് അടുത്ത സെപ്റ്റംബറിൽ. മൂത്ത സഹോദരി അഹാനയ്ക്കു മുമ്പ് തന്നെ താൻ വിവാഹിതയാകുമെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വരൻ അശ്വിന്റെ വീട്ടുകാരുമായി ആലോചിച്ച വിവാഹം ഉറപ്പിക്കുകയാണെന്ന് താരങ്ങൾ പറയുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഇരു വീട്ടുകാരുടെയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

സമൂഹമാധ്യമത്തിലൂടെ ആയിരുന്നു സുഹൃത്ത് അശ്വിനെ ദിയ പ്രേക്ഷകർക്ക് പരിചയപ്പെട്ടത്. അശ്വിൻ പ്രൊപ്പോസ് ചെയ്ത വീഡിയോയും ഇരുവരും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിത ആകുമെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. 2024 സെപ്റ്റംബർ എന്നായിരുന്നു പ്രേക്ഷകരോട് പറഞ്ഞത്.

കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് തിരക്കുകൾ അവസാനിച്ചതോടെ ഇരു വീട്ടുകാരും വിവാഹത്തിൻറെ കാര്യത്തിൽ തീരുമാനം എത്തിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. അശ്വിന്റെ കുടുംബം വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ പങ്കിട്ട തോടുകൂടിയാണ് പ്രേക്ഷകർക്ക് വാർത്ത അറിയാൻ സാധിച്ചത്.

Scroll to Top