വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. : അധികാരികളുടെ വായടപ്പിച്ച് കൃഷ്ണപ്രഭ

കനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് ഉയർന്നതിൽ പ്രതിഷേധം അധികാരികളോട് പ്രതിഷേധം അറിയിച്ചു നടി കൃഷ്ണപ്രഭ. വേണ്ടവിധത്തിൽ ഗതാഗത സൗകര്യങ്ങൾ ലഭ്യമാകാത്തതും വെള്ളക്കെട്ടുകൾ സൃഷ്ടിക്കപ്പെടുന്നതും അധികാരികളുടെ പ്രശ്നമാണെന്ന് നടി പറയുന്നു. നർമ്മ രൂപേനെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയത്. പലയിടത്തും റോഡുകളിൽ വെള്ളം കയറിയതുകൊണ്ട് സാദാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടെന്ന് ബന്ധിപ്പിക്കണമെന്നാണ് നടി കുറിപ്പിലൂടെ പറഞ്ഞത്.

പോസ്റ്റ് വായിക്കാം:  ബഹുമാനപ്പെട്ട അധികാരികളോട്,കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!
മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം.. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്

കനത്ത മഴയിൽ കൊച്ചിയിൽ ഇടപ്പള്ളി കളമശ്ശേരി ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. തുടർന്ന് ജനജീവിതം സ്തമ്പിക്കുകയും ഗതാഗതം ദുരിതപൂർണമാവുകയും ചെയ്തിരുന്നു

Scroll to Top