ഓൺലൈൻ മാധ്യമങ്ങളോട് ചടങ്ങിൽ പങ്കെടുക്കേണ്ടന്ന് പറഞ്ഞിരുന്നു, അനുവാദമില്ലാതെ വിവാഹ വീഡിയോ പ്രചരിപ്പിച്ചു!! സന അൽത്താഫ്

അനുവാദമില്ലാതെ വിവാഹ റിസപ്ഷൻ പകർത്തിയ ഓൺലൈൻ മാധ്യമ തുറന്നടിച്ച് നടിയും മോഡലുമായ സന അൽത്താഫ്. ഈ അടുത്തായിരുന്നു നടിയെ നടൻ ഹക്കീംഷാ വിവാഹം ചെയ്തത്. രജിസ്റ്റർ വിവാഹം ആയിരുന്നു സംഘടിപ്പിച്ചത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലുള്ള സ്വകാര്യ വിരുന്നില്ലായിരുന്നു ചടങ്ങ് നടത്തിയത്.അതിനുശേഷം സ്വകാര്യവിരുന്നിൽ ഏറ്റവും അടുത്ത ബന്ധുക്കളെ ക്ഷണിച്ചിരുന്നു. അനുവാദമില്ലാതെ ചില ഓൺലൈൻ മാധ്യമങ്ങൾ വിരൽ പങ്കെടുക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഇതിനെതിരെയാണ് നടി തുറന്നടിച്ചത്.

അനുവാദമില്ലാതെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കരയുന്നത് വളരെ മോശമാണെന്നായിരുന്നു പ്രതികരിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു പ്രതികരണം പ്രകടിപ്പിച്ചത്. പല മാധ്യമങ്ങളും ചടങ്ങ് കവർ ചെയ്യാൻ അനുവാദം ചോദിച്ചിരുന്നു. പക്ഷേ ആരോടും വരണ്ട എന്ന് അറിയിച്ചിരുന്നു ചടങ്ങ് സ്വകാര്യമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

വളരെ സ്വകാര്യമായി നടത്താൻ വേണ്ടിയാണ് ആരെയും ക്ഷണിക്കാതിരുന്നത്.കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയാണ് ചിലർ സ്വകാര്യതയിലേക്ക് കടന്നു കയറ്റം നടത്തിയത്.ഇതങ്ങേറ്റം നിരാശ ഉള്ളതാകുകയാണെന്നും താരം പറഞ്ഞു

Scroll to Top