അവിഹിത കഥാ പാത്രമായ സരസുവിന്റെ ഇമേജ് വെച്ചിട്ടാണ് തന്നെ ആളുകൾ ആക്രമിച്ചത് ; കഥാപാത്രത്തെ കഥാപാത്രമായി കാണണം- ​ഗായത്രി വർഷ

1990 കാലഘട്ടം മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവസാനിധ്യമായി മാറിയ താരമാണ് ഗായത്രി വർഷ. നിരവധി ഹിറ്റ്‌ചിത്രങ്ങളിൽ സഹതാരമായിട്ടായിരുന്നു ഗായത്രി അഭിനയിച്ചത്. പാർവതി പരിണയം,മഴവിൽ കൂടാരം,പഞ്ചാബി ഹൌസ്, അമ്മ അമ്മായിയമ്മ തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും മീശമാധവൻ എന്ന ചിത്രത്തിലെ സരസു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സിനിമയിക്കുപുറമെ ചില ടെലിവിഷൻ പരമ്പരകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മീശമാധവനിലെ സരസു എന്ന കഥാപാത്രത്തിന്റെ പേരിൽ തനിക്കു ഒരുപാട് ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം.സരസു എന്ന ഇമേജ് വച്ചിട്ടായിരുന്നു തന്നെ ഏറ്റവും കൂടുതൽ ആക്രമിച്ചത്.

ആ ഒരു കഥാപാത്രത്തെ വച്ചുകൊണ്ടാണ് തനിക്ക് ആക്രമണമേറ്റതെങ്കിൽ ഇതേ അക്രമണമാണ് കമലാ സുരയ്യായിക്കും ഉണ്ടായതെന്ന് താരം പറയുന്നു. ശ്രീ കൃഷ്ണനെ പോലൊരു പുരുഷനെയല്ലാതെ മാറ്റാരെയാണ് ഒരു സ്ത്രീ പ്രണയിക്കുക എന്നാണ് അവർ എഴുതിയത്. അപ്പോൾ സാഹിത്യം വായിക്കുന്ന മലയാളികൾ പറഞ്ഞത് അവർ ലോകത്തിലെ വലിയ അഭിസാരിക എന്നാണ്. മാധവികുട്ടിയുടെ എഴുത്തുകളെ വായിക്കുന്നവർ പറഞ്ഞതാണ് അവർ ഒരു മോശം സ്ത്രീയാണെന്ന്. അവർക്ക് ഒരു ജാരൻ ഉണ്ടെന്ന്.

അതുപോലെ സരസു എന്ന കഥാപാത്രത്തെ ആളുകൾ കാണുന്നത് നെഗറ്റീവ് ആയിട്ടാണ് . സരസു ഒരു അവിഹിത കഥാപാത്രമാണ്. അവർ അതൊരു കഥാപാത്രമായിട്ട് കാണുന്നില്ലെങ്കിൽ തനിക്ക് അവരെ തിരുത്തേണ്ടി വരുമെന്ന് ഗായത്രി പറയുന്നു.

Scroll to Top