ഒരാളുമായി പ്രണയത്തിൽ ആയിരുന്നു, രണ്ടും മൂന്നും തവണ അവസരം നൽകി, പക്ഷെ.. ഇപ്പോൾ താൻ ഒരാളുമായി ഡേറ്റിംഗിൽ, വിവാഹം പിന്നീട്- മംമ്ത മോഹൻദാസ്

ചുരുക്കം വേഷത്തിലൂടെ തന്നെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടി മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള വരവ്. ഇപ്പോഴിതാ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

താൻ ഒരാളു മായി ഡേറ്റിംഗിലാണെന്നും അത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നുമാണ് മംമ്ത പറയുന്നത്. വിവാഹം എപ്പോഴും പരിഗണനയിലുണ്ട്. ഇപ്പോൾ ഞാൻ എവിടെയാണെന്നതിൽ സന്തോഷമുണ്ട്.

ജീവിതം എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്നും എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്നും നോക്കാമെന്നും മംമ്ത പറഞ്ഞു. അതേസമയം ആരുമായാണ് ഡേറ്റിംഗ് എന്ന വിവരം മംമ്ത പങ്കുവച്ചിട്ടില്ല.

അതേസമയം ഒരു പ്രണയം തകർന്നതിനെപറ്റിയും താരം തുറന്നുപറഞ്ഞു. നേരത്തെ ലോസ്ഏഞ്ചൽസിൽ വച്ച് ഒരാളെ കണ്ടുമുട്ടി, പ്രണയത്തിലുമായിരുന്നു. അതൊരു ലോം​ഗ് ഡിസ്റ്റൻസ് റിലേഷനായിരുന്നു.

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പരാജയപ്പെട്ടു. തന്നെ സംബന്ധിച്ച് ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതിൽ നിന്ന് അധിക സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പലവട്ടം അവസരങ്ങൾ നൽകിയിട്ടും അതിൽ മാറ്റമില്ലെങ്കിൽ അത് താനൊരിക്കലും ആ​ഗ്രഹിക്കുന്നില്ലെന്നും മംമ്ത പറഞ്ഞു.

Scroll to Top