സിനിമയിലുള്ള രക്തം ഉണ്ടാക്കാൻ വേണ്ടി മേക്കപ്പ് മാൻ ആസിഡ് കലക്കി വച്ചത് വായിൽ ഒഴിച്ചതുകൊണ്ടാണ് ശബ്ദം നഷ്ടമായത്

മലയാള സിനിമയിലെ സഹോദരിമാരിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള മൂന്ന് പേരാണ് കൽപ്പന കലാരഞ്ജിനി ഉർവശി എന്നിവർ ഒരേ കുടുംബത്തിൽ നിന്നും എത്തിയ ഇവർ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് പറയുന്നതാണ് സത്യം. ഏത് കഥാപാത്രവും ഇവരുടെ കയ്യിൽ ഭദ്രമാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു ഇവർ മൂന്നുപേരിൽ ഏറ്റവും മികച്ച നടി ഏതാണ് എന്ന് ചോദിച്ചാൽ അത് പറയാൻ തന്നെ ബുദ്ധിമുട്ടാണ് എങ്കിലും നടി ഉർവശിക്ക് പകരം ഉർവശി മാത്രമേ ഉള്ളൂ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുകയും ചെയ്യുന്നുണ്ട്

70കളുടെ അവസാനത്തിൽ അഭിനയജീവിതം ആരംഭിച്ച നടിയാണ് കലാരഞ്ജിനി ഒരു ബാലതാരമായി ആണ് താരം അരങ്ങേറ്റം നടത്തിയത് ഇപ്പോൾ ഇത് കലാരഞ്ജിനി തന്റെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ചെയ്യുന്നത് കലാരഞ്ജിനിയുടെ ശബ്ദം വളരെ വ്യത്യസ്തമാണെന്ന് എല്ലാവർക്കും അറിയാം. താരത്തിന്റെ ശബ്ദത്തിന് ഒരു അടവ് ഉണ്ട് അതിന്റെ കാരണമാണ് ഇപ്പോൾ താരം പറയുന്നത് തന്റെ ശബ്ദത്തിന് എന്താണ് സംഭവിച്ചത് എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത് തനിക്ക് കുട്ടിക്കാലത്ത് പാപ്പിലോമ എന്ന ഒരു രോഗമുണ്ടായിരുന്നു മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വാസനാളത്തിൽ വരുന്ന ഒരു അവസ്ഥയാണ് അത്. ഒരു പ്രായം വരും കഴിയുമ്പോൾ അത് വരുന്നത് പൂർണമായും നിൽക്കും

പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞതാണ് എന്നാൽ തന്റെ വായിൽ ഒരിക്കൽ ആസിഡ് വീണിട്ടുണ്ട് സിനിമയിൽ അഭിനയിക്കാൻ വന്ന സമയത്ത് ഷൂട്ടിങ്ങിനു വേണ്ടി ബ്ലഡ് ഉണ്ടാക്കിയിരുന്നു വെളിച്ചെണ്ണയിലായിരുന്നു ബ്ലഡ് ഉണ്ടാക്കിയത് ഒരു ദിവസം പ്രേംനസീർ സാറിനോടൊപ്പം താൻ അഭിനയിക്കുകയായിരുന്നു അവിടെ ഉണ്ടായിരുന്ന മേക്കപ്പ് ബ്ലഡ് തയ്യാറാക്കാൻ ചായം മിക്സ് ചെയ്തുവച്ചു അത് അറിയാതെ താൻ വായിൽ ഒഴിച്ചു മുഴുവൻ പൊളി അതോടെയാണ് ശ്വാസനാളം ഡ്രൈ ആകാൻ തുടങ്ങിയത് പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി അതാണ് തന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം അയാൾ മനപ്പൂർവമായി ചെയ്തതല്ല അറിയാതെ സംഭവിച്ചു പോയതാണ് ഇങ്ങനെ തന്റെ ജീവിതത്തിൽ സംഭവിക്കണം എന്നുള്ളത് തന്റെ വിധിയായിരുന്നു. ഇങ്ങനെയായിരുന്നു താരം തുറന്നു പറഞ്ഞത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു

Scroll to Top