വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി മാളവിക, പല ദമ്പതിമാരും അത്രകാര്യമായി എടുക്കാത്ത കാര്യം കൃത്യമായി ഓര്‍ത്തെടുത്ത് ചെയ്ത മാളവികയ്ക്ക് അഭിനന്ദനം

മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്. ഒരു സിനിമയെന്ന പോലെ ആകാംക്ഷയും സസ്‌പെന്‍സും നിറഞ്ഞ വിവാഹമായിരുന്നു നടന്‍ ജയറാമിന്റെ ഇളയപുത്രി മാളവികാ ജയറാമിന്റേത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ലളിതമായ താലികെട്ട് ചടങ്ങൊഴിച്ചാല്‍, ബാക്കിയെല്ലാം അത്യന്തം ആര്‍ഭാടം നിറഞ്ഞതായിരുന്നു. വിവാഹത്തിന് മുന്‍പും ശേഷവുമായി നിരവധി ആഘോഷ പരിപാടികളാണ് അരങ്ങേറിയത്.

വിവാഹശേഷം ഇപ്പോഴിതാ ഒരു സുപ്രധാന വിശേഷം മാളവിക പങ്കിട്ടിരിക്കുകയാണ്. പല ദമ്പതിമാരും വിവാഹശേഷം പരസ്യമായി പ്രഖ്യാപിക്കാന്‍ നില്‍ക്കാത്ത, അല്ലെങ്കില്‍ അത്രകാര്യമായി എടുക്കാത്ത ഒരു കാര്യം മാളവിക കൃത്യമായി ഓര്‍ത്തെടുത്ത് ചെയ്തിരിക്കുകയാണ്. ഇതിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായി എന്നതിന്റെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് മാളവിക പങ്കിട്ടത്. നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കുന്ന ഒരു ചിത്രം സഹിതമാണ് മാളവിക ഇക്കാര്യം പോസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും വേഗത്തിലും ആയതോടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും സുഗമമായി. മാളവികയുടെയും ഭര്‍ത്താവിന്റെയും ചിത്രവും വ്യക്തിഗത വിവരങ്ങളും ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ചു കൊണ്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് മാളവിക പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇങ്ങനെ വേണം. ഇത് പലരും ചെയ്യാറ് കൂടിയില്ല. എല്ലാം വളരെപ്പെട്ടെന്ന് തന്നെ നടന്നോ?, ആശംസകള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Scroll to Top