ഉണ്ണിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്, സ്ത്രീ വിരുദ്ധനല്ല, പ്രണയിക്കാന്‍ എനിക്ക് പേടിയാണെന്ന് നടൻ പറഞ്ഞിട്ടുണ്ട്- പല്ലിശ്ശേരി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അനുഷ്‌ക ഷെട്ടി, അനുശ്രീ, മഹിമ നമ്പ്യാര്‍ എന്നിവരുടെ പേരുമായി ഉണ്ണിമുകുന്ദന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെയെല്ലാം ചിരിച്ചുകൊണ്ട് തള്ളിക്കളയുകയാണ് ഉണ്ണി ചെയ്തത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ സിനിമയിലേയ്ക്കുള്ള വരവിനെ കുറിച്ചം പ്രണയത്തെ കുറിച്ചുമെല്ലാം ഫിലം ജേര്‍ണലിസ്റ്റായ പല്ലിശ്ശേരി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതേ കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നത്.

നിങ്ങള്‍ക്ക് ഏതെങ്കിലും സുന്ദരിയോട് പ്രണമുണ്ടോ? പ്രണമില്ലേ, നല്ലൊരു കുടുംബജീവിതം നയിച്ചുകൂടെ എന്നെല്ലാം ചോദിച്ചാല്‍ ആദ്യം ഒരു ചിരിയായിരിക്കും ഉണ്ണിയുടെ മറുപടിയെന്നാണ് പല്ലിശ്ശേരി പറയുന്നത്. ശേഷം എനിക്ക് പ്രണയമൊന്നുമില്ല, വെറുതേയെന്തിനാണ് എന്നെ പ്രണയക്കുരുക്കില്‍ പെടുത്തുന്നത്. എനിക്ക് പ്രണയിക്കണമെന്ന് ആഗ്രഹമുണ്ട്, ഞാന്‍ സ്ത്രീ വിരുദ്ധനൊന്നുമല്ല, പ്രണയിക്കാന്‍ എനിക്ക് പേടിയാണ്. ഞാന്‍ അറിയാതെ തന്നെ എത്ര പെണ്‍കുട്ടികള്‍ എന്നെ പ്രണയിക്കുന്നുണ്ടാകാം എന്നും തന്നോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുള്ളതായാണ് പല്ലിശ്ശേരി പറയുന്നത്.

ഇത്രയും ശരീര സൗന്ദര്യമുള്ള ഒരു നടന്‍ മലയാള സിനിമയില്‍ വേറെയില്ല, ഉണ്ണി മുകുന്ദന്റെ വരവ് ചിലരുടെ കണ്ണുകളെ വല്ലാതാക്കി. ഉണ്ണി മുകുന്ദനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ആ സത്യം ഉണ്ണിയ്ക്കും അറിയാം എന്നതാണ് വസ്തുത. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ണിയുടെ സുഹൃത്തുക്കള്‍ ചില കാര്യങ്ങള്‍ കണ്ടു പിടിച്ചു. പണ്ടു മുതലേ കവിതകള്‍ എഴുതുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ അടുത്ത കാലത്തായി എഴുതുന്ന കവിതകളിലെല്ലാം കൂടുതലും പ്രണയമാണ്.

എനിക്ക് ഒരു സ്ത്രീയോട് പ്രണയമുണ്ട്, എന്നാല്‍ ആ കുട്ടിയ്ക്ക് പേരില്ല, സ്ഥലം ഇല്ല. ഒന്നുമില്ല. എന്റെ ഒരു കവിത കേട്ട് ആര്‍ക്കങ്കിലും പ്രണയമാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അതാണ് എന്റെ കവിതകളുടെ വിജയം. വെറുതേ ഗോസിപ്പുകളില്‍പ്പെട്ട് സമയം കളയാനില്ല. സമയമാകുമ്പോള്‍ പ്രണയിക്കുകയും ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കുകയും ചെയ്യും, അല്ലങ്കില്‍ അച്ഛനും അമ്മയും കണ്ടു പിടിക്കുന്നത് ആയിരിക്കാമെന്നും ഉണ്ണി പറഞ്ഞതായാണ് പല്ലിശ്ശേരി പറയുന്നത്.

Scroll to Top