ദിലീപിന്റെ വിരലിൽ തൂങ്ങി മാമാട്ടി കൂടെ കാവ്യയും, നസ്രിയയും ഫഹദും, ഭാമ… മീരാ നന്ദന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് വൻ താരനിര

നടി മീര നന്ദനും ശ്രീജുവും വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് വരൻ ശ്രീജു. ഗുരൂവായൂർ ക്ഷേത്രത്തിൽ വച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഗുരുവായൂരിൽ വച്ചുനടന്ന താലിക്കെട്ട് ചടങ്ങിൽ പങ്കെടുത്തത്.

ഗുരുവായൂരിലെ താലിക്കെട്ടിനു പിന്നാലെ കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ താരങ്ങൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹവിരുന്നും സംഘടിപ്പിച്ചു. ദിലീപ്, കാവ്യ മാധവൻ, നസ്രിയ, ഫഹദ്, ആൻ അഗസ്റ്റിൻ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മകൻ നീൽ സമ്പത്തിനൊപ്പമാണ് മൈഥിലി വിവാഹത്തിൽ പങ്കു കൊണ്ടത്. കുഞ്ഞിനെ കാറിൽ നിന്നും തോളത്തെടുത്തപ്പോൾ മൈഥിലിക്ക് ചുറ്റും ക്യാമറകൾ നിരന്നു. കുഞ്ഞിനേയും കൊണ്ട് ക്യാമറകളെ നോക്കി അഭിവാദ്യം അർപ്പിച്ച ശേഷം മൈഥിലി അകത്തേക്ക് കയറി

മീരാ നന്ദന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടി നസ്രിയ നസിം. മീരയുടെ വിവാഹ ചടങ്ങിലെ മെഹന്ദി, ഹൽദി തുടങ്ങിയ പരിപാടികൾക്കെല്ലാം നസ്രിയ മുൻനിരയിൽ ഉണ്ടായിരുന്നു. വിവാഹത്തിൽ നസ്രിയയുടെ ഒപ്പം ഫഹദും പങ്കുകൊണ്ടു

നടി ഭാമയാണ് മറ്റൊരു അതിഥി. വിവാഹ വേദിയിലെത്തിയ പരിചയക്കാരോട് കുശലാന്വേഷണം നടത്തുന്ന ഭാമയെ ദൃശ്യങ്ങളിൽ കാണാം. ദിലീപിനും കാവ്യക്കും ഒപ്പം മകൾ മഹാലക്ഷ്മിയും വിവാഹത്തിൽ പങ്കുകൊണ്ടു. നീളൻ ലെഹങ്കയായിരുന്നു മാമാട്ടി കുട്ടിയുടെ വേഷം. അച്ഛൻ ദിലീപിന്റെ വിരലിൽ തൂങ്ങിയാണ് മാമാട്ടി ഏറിയ പങ്കും വിവാഹവേദിയിൽ ചെലവിട്ടത്

Scroll to Top