മകൾക്ക് സ്‌കൂൾ തുറക്കുന്നതിന് മുൻപുള്ള ഒരു അവധി ആഘോഷം, മുക്തയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

കുടുംബ ജീവിതത്തിന് അത്രയധികം പ്രാധാന്യം നല്‍കുന്ന നടിയാണ് മുക്ത, വീട്ടുകാരുടെ മുത്ത്. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയത് പോലും കുടുംബ ജീവിതം ആസ്വദിയ്ക്കുന്നതിന് വേണ്ടിയാണ്.

മകള്‍ കണ്മണി കൂടെ വന്നതോടെ, ആ സന്തോഷം പതിന്‍മടങ്ങായി. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള സന്തോഷ നിമിഷത്തെ കുറിച്ച് മുക്ത എപ്പോഴും സംസാരിക്കാറുണ്ട്.ഇപ്പോള്‍ കണ്മണി വളര്‍ന്നു, സിനിമയില്‍ അഭിനയിച്ചു. അതിന് ശേഷം മുക്തയും ടെലിവിഷന്‍ സീരിയലുകളിലൂടെ തിരിച്ചുവന്നു.

എന്നിരുന്നാലും ആക്ടീവായി സിനിമയിലേക്കില്ല. ഇടയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യാം എന്ന നിലപാടിലാണ് മുക്ത. മകളുടെ പഠനവും, ഡാന്‍സും, അഭിനയവുമൊക്കെയായി മുക്ത തിരക്കിലാണ്. അതിനിടയില്‍ യൂട്യൂബ് വീഡിയോകളും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ഒരു വെക്കേഷന്‍ മൂഡിലാണ് മുക്ത. കുടുംബത്തിനൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുച്ചു. മകള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള ഒരു അവധി ആഘോഷമാണിത്. അടുത്ത ആഴ്ച സ്‌കൂള്‍ തുറക്കും.നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി, തണുപ്പും പച്ചപ്പുമുള്ള ഇടത്തേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

Scroll to Top