34-ാം പിറന്നാൾ പട്ടായയിൽ‌ ആഘോഷിച്ച് പേളി മാണി, പ്രായം കൂടുംതോറും പേളിക്ക് സൗന്ദര്യവും കൂടുന്നെന്ന് സോഷ്യൽ മീഡിയ

അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. മൂത്തമകളായ നിലാ ബേബി ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു. അതേപോലെ തന്നെ ഇളയ മകൾ നിറ്റാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട് താരം.

തായ്‌ലൻഡിലെ പട്ടായയിലാണ് പേളിയുടെയും കുടുംബത്തിന്റെയും ജന്മദിനാഘോഷം. പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഗ്രാറ്റിട്യൂട് അഥവാ നന്ദി എന്നാണ് പേളിയുടെ ഒറ്റവാക്കിലെ ക്യാപ്‌ഷൻ

നിലയെയും നിതാരയെയും കൊണ്ട് ട്രാവൽ ഏജൻസിയുടെ ഓഫീസിലേക്ക് പോയ പേളി മാണി, ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നിരുന്നു. യാത്ര എങ്ങോട്ടെന്ന് പറഞ്ഞില്ല എങ്കിലും ഗെസ് ചെയ്യാൻ ആരാധകർക്ക് അവസരം നൽകിയിരുന്നു

പ്രായം കൂടുംതോറും പേളിക്ക് സൗന്ദര്യവും ഏറുന്നു എന്ന കാര്യം അവരുടെ ആരാധകരുടെ കണ്ടെത്തലാണ്. 34-ാം പിറന്നാളിന് രണ്ടു കുഞ്ഞുങ്ങളുടെ സുന്ദരിയായ അമ്മയാണ് പേളി മാണി

Scroll to Top