അറബിക്കഥകളിലെ ഹൂറിയായി സ്വാസിക!!! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

മിനിസ്ക്രീൻ പരമ്പരകളിലൂടെയും ഒരുപിടി നല്ല സിനിമകളിലൂടെയും ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. നിരവധി ചിത്രങ്ങളിൽ മികവുറ്റവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രേം ജേക്കബ് ആണ് താരത്തെ വിവാഹം ചെയ്തത്.

മിനിസ്ക്രീനിലെ പ്രിയപ്പെട്ട താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ അടങ്ങിയ വലിയൊരു വിവാഹ ചടങ്ങായിരുന്നു താരങ്ങൾ സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമത്തിലൂടെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയരംഗത്തും അതുപോലെ അവതരണ രംഗത്തും വളരെ സജീവമായി തുടരുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. മണവാട്ടിയെ പോലെ തട്ടമിട്ട് മുസ്ലിം ബ്രൈഡൽ ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മിനിസ്ക്രീൻ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വന്നത്. യൂട്യൂബ് ചാനലിലും താരം വളരെ സജീവമാണ് ഈ അടുത്തകാലത്തായി പുറത്തിറക്കിയ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിരുന്നു. മുൻപുള്ള യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടു എന്നും പുതിയ ചാനൽ ആരംഭിക്കുകയാണെന്നും ഈ അടുത്തകാലത്ത് സ്വാസിക അറിയിച്ചിരുന്നു.

Scroll to Top