​ഗ്ലാമറസ് ലുക്കിൽ വിയറ്റ്നാമിൽ അവധി ആഘോഷിച്ച് സുരഭി സന്തോഷ്, ചിത്രങ്ങൾ കാണാം

കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയത്. നായികയുടെ അനിയത്തിയായിട്ടായിരുന്നു സുരഭി സന്തോഷ് ചിത്രത്തില്‍ വേഷമിട്ടത്. ആപ് കൈസാ ഹോ എന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനൊപ്പവും സുരഭി സന്തോഷ് കഥാപാത്രമായി തിളങ്ങി. കന്നഡയില്‍ ദുഷ്‍ടാ എന്ന ഒരു സിനിമയിലൂടെയും അരങ്ങേറിയ സുരഭി സന്തോഷ് നിരവധി കഥാപാത്രങ്ങളായി മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് .

ഇപ്പോളിതാ വിയറ്റ്നാമിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചില ചിത്രങ്ങളും പോസ്റ്റുകളും സുരഭി ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കിട്ടു. ഏറ്റവും അവസാന ദിവസം വിയറ്റ്നാമിൽ നിന്നും മടങ്ങേണ്ടതിന്റെ സങ്കടമായിരുന്നു സുരഭിയുടെ മറ്റൊരു പോസ്റ്റിൽ. ഭർത്താവ് പ്രണവ് ചന്ദ്രനും കൂടെയുണ്ട്.

വിയറ്റ്നാമിൽ താമസിച്ച അപ്പാർട്ട്മെന്റിന്റെ ഒരു റീൽ വീഡിയോയും സുരഭിയുടെ പേജിൽ കാണാം. ഇതിൽ പ്രണവിനെയും ടാഗ് ചെയ്തിട്ടുണ്ട്. മാർച്ച് മാസത്തിലായിരുന്നു സുരഭിയുടെയും ബോളിവുഡ് ഗായകനായ പ്രണവിന്റെയും വിവാഹം. വിയറ്റ്നാമിൽ കണ്ടാസ്വദിക്കാൻ നിറയെ സ്ഥലങ്ങളുണ്ട്. അതുപോലെ തന്നെ കഴിച്ചാസ്വദിക്കാനും. വിയറ്റ്നാമിൽ പോയാൽ എന്ത് കഴിക്കണം എന്ന് ചോദിച്ചാൽ അറിയാത്തവർക്ക് ഗൂഗിളിൽ അതിനുള്ള മറുപടി കാണും. ലിസ്റ്റിലെ പല ഐറ്റങ്ങളും വായിച്ചാലോ കേട്ടാലോ മനസിലായി എന്നുവരില്ല. സുരഭിയും അതിൽ ചിലതെല്ലാം ഒന്ന് പരീക്ഷിച്ചു. എന്നാൽ ഒരു റെസ്റ്റോറന്റിൽ ചെന്നപ്പോൾ ചെറിയ ബൗളിൽ സുരഭിക്ക് ഒരു ഭക്ഷണ പദാർത്ഥം കിട്ടി. നല്ല മധുരമുള്ള ഒന്ന്. നോക്കിയപ്പോൾ സംഗതി വിദേശിയല്ല, നാടനാണ്. അതും തനി കേരളത്തനിമയിൽ ഐറ്റം

ആദ്യത്തെ ചിത്രത്തിൽ കുഞ്ഞ് ബൗളിൽ ഒരു സ്പൂൺ ഇട്ട് കയ്യില്പിടിച്ച ആ ഭക്ഷണം മറ്റൊന്നുമല്ല, നമ്മുടെ നാട്ടിലെ പാല്പായസമാണ്. വീഡിയോയുടെ ക്യാപ്ഷ്യനായി സുരഭി അത് രേഖപ്പെടുത്തിയിരിക്കുന്നു. വിയറ്റ്നാമിൽ ഏതോ ഒരു റെസ്റ്റോറന്റിൽ ലഭ്യമായ അപൂർവയിനം മെനുവിലാണ് പാല്പായസം ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top