35ാം പിറന്നാൾ ആഘോഷമാക്കി റായ് ലക്ഷ്മി, ചിത്രങ്ങൾ പങ്കിട്ടതിന് പിന്നാലെ ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നായികയാണ് ലക്ഷ്മി റായി. തന്റെ 35-ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ലക്ഷ്മി ഇപ്പോൾ.

അടുത്തിടെ, രൂപത്തിലും പേരിലും മാറ്റം വരുത്തി ലക്ഷ്മി ആരാധകരെ ഞെട്ടിച്ചിരുന്നു. ന്യൂമറോളജി പ്രകാരം പേരിൽ മാറ്റം വരുത്തുകയും റായ് ലക്ഷ്മി എന്നാക്കുകയും ചെയ്തിരുന്നു. പേരിൽ മാത്രമല്ല, ശരീരഭാരം കുറച്ചും ലക്ഷ്മി റായ് ശ്രദ്ധ നേടി. ബോളിവുഡ് ചിത്രമായ ‘ജൂലി 2’വിനു വേണ്ടി ശരീരഭാരം കുറച്ച് വൻ മേക്കോവറാണ് റായ് ലക്ഷ്മി നടത്തിയത്.

2005ൽ ‘കർക കസദര’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘റോക്ക് ആൻഡ് റോൾ’ ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം.

അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്‌ത്യൻബ്രദേഴ്‌, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ.മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്.

സൂപ്പർതാരങ്ങളുടെ നായികാ ലേബൽ അധികം വൈകാതെ തന്നെ മലയാളത്തിലെ ഒന്നാംനിര നായികമാരുടെ പദവിയിലേക്ക് ലക്ഷ്മിയെ ഉയർത്തി.മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പതോളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Scroll to Top