മേക്കപ്പ് മുഖത്ത് ഒരു ഭാരംപോലെ,   ചിലപ്പോൾ അംഗീകരിക്കാൻ പറ്റാത്ത അവസ്ഥ !!!  സംയുക്ത മേനോൻ

മലയാളത്തിന്റെ പ്രിയതാരം സംയുക്ത ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ഒരുപാട് മുൻപന്തിയിലാണ്. തെലുങ്കിലെ മറ്റു യുവ നടിമാർക്കൊപ്പം സംയുക്തയുടെ പേര് കൂടി ആരാധകർ എഴുതിച്ചേർത്തിട്ടുണ്ട്. വാത്തി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തിയ സംയുക്ത തെലുങ്കില്‍ പവന്‍ കല്ല്യാണിന്റെ ഭീംല നായക് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ നേടിയെടുത്തിരുന്നു. ഇപ്പോൾ ഇതാ താര താരം ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഭാഷയേക്കാളുപരി മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി തനിക്ക് യോജിക്കാൻ കഴിയാത്തതെന്ന് സംയുക്ത തുറന്നു പറയുന്നു. തെലുങ്കു ചിത്രത്തില്‍ പ്രേക്ഷകർ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് വലിയ ധാരണ ഉണ്ടാകണം. അവിടെ ഉപരി മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഒരു ഭാരം ഇടയ്ക്ക് അനുഭവപ്പെടാറുണ്ട് തോന്നാറുണ്ട് എന്നും താരം  പറഞ്ഞു

മലയാളത്തിലെ അന്യഭാഷയിലുമായി താരത്തിന് ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ ഒരുപാട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് നടി എത്തുന്നത്. മലയാളത്തിൽ തീവണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്തിരുന്നു. അതിനുശേഷം ആണ് അന്യഭാഷയിലേക്ക് പോയത്. പിന്നീട് മേക്ക് ഓവർ നടത്തിയാണ് ആണ് തിരിച്ചെത്തിയത്.അതിനിടയ്ക്ക് സമാന്തയെ പോലെയുണ്ടെന്നും പ്ലാസ്റ്റിക് സർജറി കൂടിപ്പോയി എന്നും ഒക്കെ ചില ആരോപണങ്ങളും നടിക്കെതിരെ വന്നിരുന്നു.

Scroll to Top