ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിലുണ്ടായിരുന്നത്, അത് പലപ്പോഴും തുറന്നു പറ‍ഞ്ഞിട്ടുണ്ട്, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആളാണ്, തുറന്ന് പറച്ചിലുമായി സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും ഞാൻ ആലോചിച്ച ഒരു കാര്യം ഉണ്ട്. കാവ്യയുടെ പല കാര്യങ്ങളും എന്നിൽ ഉണ്ട് എന്ന്.

കുഞ്ഞുങ്ങളെയും കുടുംബവും നോക്കി ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിരുന്നു കാവ്യ. എന്ത് ആവണം എന്ന് ചോദിക്കുന്ന സമയത്ത് കുട്ടികൾ പല ആഗ്രഹങ്ങൾ ആകും പറയുക. ചിലർ എൻജിനീയർ ആകണം മറ്റുചിലർ ഡോക്ടർ ആകണം എന്നാകും പറയുക. എനിക്ക് അങ്ങനെ ആയിരുന്നില്ല. കാവ്യ പറയുന്ന പോലെ ഒരു മറുപടി ആയിരുന്നു എനിക്കും ഉണ്ടായിരുന്നത്.

എവിടെ എങ്കിലും കല്യാണം ഒക്കെ കഴിച്ചു പോയി കുഞ്ഞുങ്ങളും ഭർത്താവിനും ഒപ്പം സുഖമായി ജീവിക്കുക എന്നായിരുന്നു കാവ്യയുടെ ആഗ്രഹം അതുപോലെ തന്നെ ആയിരുന്നു എന്റെ മനസിലും. അതാകാം ഞാൻ ഫാമിലി ലൈഫ് ഇങ്ങനെ മെയ്യെന്റെയിൻ ചെയ്തു പോകുന്നതിന്റെ പ്രധാന കാരണവും. എന്റെ അൾട്ടിമേറ്റ് ലക്‌ഷ്യം എന്റെ കുടുംബം ആണ് ബാക്കി ഒക്കെയും എനിക്ക് സെക്കൻഡറി ആണ് – സാന്ദ്ര തോമാസ് പറഞ്ഞു.

Scroll to Top