ജാസ്മിനെ ഒഴിവാക്കി, സാനിയക്കൊപ്പം ചേർന്നിരുന്ന് ​ഗബ്രി, ഇരുവരും തമ്മിൽ എന്താണ് റിലഷനെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ ആറിൽ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന രണ്ടു മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിൻ ജാഫറും. ഇരുവരും തമ്മിലുള്ള സൗഹൃദം ഹൗസിനകത്തും പുറത്തുമൊക്കെ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ജാസ്മിനുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഗബ്രിയും രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നു.

ബിഗ് ബോസ് വീടിനകത്ത് പിടിച്ചുനിൽക്കാൻ ഇരുവരും ചേർന്ന് ലവ് ട്രാക്ക് കളിക്കുന്നു, പ്രേക്ഷകരെ വിഡ്ഢിയാക്കുന്നു എന്നൊക്കെയായിരുന്നു പുറത്തു പരക്കുന്ന വിമർശനങ്ങൾ. ഇതെല്ലാം ഇരുവരുടെയും കാര്യത്തിൽ വളരെ നെഗറ്റീവായിട്ടാണ് ബാധിച്ചിരിക്കുന്നത്. അടുത്തിടെയാണ് ​ഗബ്രി ബി​ഗ് ബോസിൽ നിന്ന് പുറത്തായത്.

​ഗബ്രി പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. സാനിയ അയ്യപ്പനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോയായിരുന്നു അത്. ജാസ്മിൻ ഇത് എങ്ങനെ സഹിക്കുമെന്നാണ് ഫോട്ടോ ഏറ്റെടുത്തുകൊണ്ട് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. അവർ നിന്നെ വിധിക്കട്ടെ. അവർ നിന്നെ തെറ്റിദ്ധരിക്കട്ടെ. അവർ നിന്നെപ്പറ്റി പരദൂഷണം പറയട്ടെ. അവർ നിന്നെ ഫേക്ക് എന്ന് റിപ്പോർട്ട് ചെയ്യട്ടെ. അവർ നിന്നെ ബ്ലോക്ക് ചെയ്യട്ടെ. പക്ഷെ നീ ഒറിജിനലായി തുടരുക. കനിവുള്ളവനായി തുടരുക. സത്യസന്ധതയോടെയും ആത്മാർത്ഥയോടെയുമിരിക്കുക. അവർ എന്ത് ചെയ്താലും പറഞ്ഞാലും. നീ നിന്റെ മൂല്യവും നിന്റെ സത്യത്തിന്റെ സൗന്ദര്യവും സംശയിക്കരുത്. എന്നത്തേയും പോലെ തിളങ്ങുക എന്ന പോസ്റ്റും സാനിയ അടുത്തിടെ പങ്കിട്ടിരുന്നു

Scroll to Top