എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട് അതിന്റെ പേരിൽ ആളുകളെ മാറ്റിനിർത്തുന്നത് എന്തിനാണ്

വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷെയ്ൻ നിഗം യുവ പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത അതേപോലെതന്നെ നിരവധി സൈബർ ആക്രമികൾ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട് പലതരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും പലപ്പോഴും വിവാദപരമായ രീതിയിൽ മാറുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ അടുത്ത സമയത്ത് നടൻ ഉണ്ണി മുകുന്ദനെതിരെ തമാശ രീതിയിൽ താരം പറഞ്ഞ ഒരു പ്രസ്താവന വളരെയധികം ശ്രദ്ധ നേടിയിരുന്നു

ഇതിനുശേഷം ഒരു പ്രത്യേക രീതിയിലുള്ള സൈബർ ആക്രമണമാണ് ഷൈൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയുന്നതാണ് സത്യം സോഷ്യൽ മീഡിയയിൽ മതത്തിന്റെ പേരിലും മറ്റും നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവരുന്നത് ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ചുള്ള നടന്റെ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത് എല്ലാ മതത്തിലും നല്ലതും ചീത്തയും ഉണ്ട് എന്നിലും നന്മയും തിന്മയുമുണ്ട് നമ്മളാരും മാത്രം നല്ല ആളുകൾ അല്ലല്ലോ നമ്മളുടെത് ഒരു ചെറിയ ജീവിതമാണ് നാളെ ആരൊക്കെ എഴുന്നേൽക്കും എന്ന് പോലും അറിയാത്ത ഒരു ജീവിതമാണ് നമ്മളുടേത് അതിനിടയിൽ എന്തിനാണ് ഇങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ച് മാറ്റി നിർത്തുന്നത്

നമ്മളുടെ മതം നമ്മളാണോ തീരുമാനിക്കുന്നത് ഓരോരുത്തരും കുഞ്ഞുങ്ങളായി ഒരു മതവിശ്വാസത്തിലേക്ക് ജനിച്ചു വീഴുക ഇതിനെ നമുക്ക് ആർക്കെങ്കിലും കുറ്റപ്പെടുത്താൻ പറ്റുമോ ലോകം അവസാനിക്കാറായി ഇനിയെങ്കിലും ആർക്കെങ്കിലും ഒരു നന്മ ചെയ്ത് ജീവിക്കാൻ നോക്ക് ഇങ്ങനെ പറയുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് പ്രാർത്ഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട് എല്ലാത്തിൽ നിന്നും കുറെയൊക്കെ വിട്ടുനിൽക്കാൻ പറ്റുന്നതും അതുകൊണ്ടാണ് നമ്മൾ ആഗ്രഹിക്കുന്ന സമാധാനം ആദ്യം ലഭിക്കണമെന്നില്ല ജീവിതത്തിൽ വേണ്ടതും സമാധാനമാണ് സന്തോഷം നമ്മൾക്ക് പങ്കുവെച്ച് കിട്ടുന്നതാണ് പക്ഷേ സമാധാനം ഉള്ളിൽ നിന്നും ഉണ്ടാവേണ്ടതാണ് എന്നും നടൻ പറയുന്നുണ്ട് നടന്റെ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് എന്തൊക്കെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നാലും തന്റേതായ അഭിപ്രായം ധൈര്യപൂർവ്വം പറയാൻ സാധിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഷൈൻ എന്നതും ശ്രദ്ധ നേടുന്നുണ്ട്

Scroll to Top