ഇതിനേക്കാൾ ഞങ്ങളുടെ മികച്ച ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല, ചിമ്പാൻസിക്കൊപ്പമുള്ള ചിത്രത്തൊടൊപ്പം ശ്രീനിഷിന് ജന്മദിനാശംസകൾ നേൻന്ന് പേളി മാണി

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ശ്രീനിഷിൻറെ ‌ജന്മദിനത്തിനു പേളി പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ചിമ്പാൻസിക്കൊപ്പം നിൽക്കുന്ന ശ്രീനിഷിന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് പേളി ഭർത്താവിന് ജന്മദിനാശംസ നേർന്നത്.

ഇതോടെ നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്രേയും മികച്ച ജന്മദിനാശംസ ഇനി ശ്രീനിഷിന് കിട്ടാനില്ലെന്നാണ് ആരാധകർ പറയുന്നത്. ‘ഇതിനേക്കാൾ ഞങ്ങളുടെ മികച്ച ചിത്രം കണ്ടെത്താൻ കഴിഞ്ഞില്ല,എൻ്റെ ഹാന്റസം ഭർത്താവിന് ജന്മദിനാശംസകൾ. ഇതും ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയും’. എന്ന് കുറിച്ചാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ആഴ്ചയായിരുന്നു പേളിയുടെ പിറന്നാൾ. തായ്‌ലൻഡിലെ പാട്ടായയിലാണ് പേളിയുടെ ജന്മദിനാഘോഷം നടന്നത്. പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഗ്രാറ്റിട്യൂട് എന്നാണ് പേളി കുറിച്ചത്. നേരത്തെ നിലയെയും നിതാരയെയും കൊണ്ട് ട്രാവൽ ഏജൻസിയുടെ ഓഫീസിലേക്ക് പോയ പേളി മാണി, ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നിരുന്നു. യാത്ര എങ്ങോട്ടെന്ന് പറഞ്ഞില്ല എങ്കിലും ഗെസ് ചെയ്യാൻ ആരാധകർക്ക് അവസരം നൽകിയിരുന്നു.

Scroll to Top