ടോവിനോയുടെ ഭാര്യ ധരിച്ച കറുത്ത ചെരുപ്പിന്റെ വില 42000 രൂപ, താരപത്നി അൽപ്പം കോസ്റ്റ്ലിയാണെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരമാണ് നടൻ ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിലും പുറത്തും വ്യത്യസ്ത സ്റ്റൈലുകളിലും ലുക്കുകളിലും പ്രത്യക്ഷപ്പെടാറുള്ള താരമാണ് ടൊവിനോ. ടൊവിനോയെ പോലെതന്നെ ലിഡിയയുടെ വസ്ത്രങ്ങളും ചെരുപ്പുമെല്ലാം ഫാൻ പേജുകളിൽ ചർച്ചയാകാറുണ്ട്.

അടുത്തിടെ, ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ലിഡിയ ധരിച്ച ചെരുപ്പ് ശ്രദ്ധനേടിയുരുന്നു. ‘വെർസാചെ’ എന്ന ലക്‌ഷ്വറി ഫാഷൻ ബ്രാൻഡിന്റെ ‘ഓപ്പൺ ടോ സ്ക്വയർ ടോ എലഗൻ്റ് സ്റ്റൈൽ ലോഗോ ഔട്ട്ലെറ്റ്’ എന്ന സാൻഡലാണ് ലിഡിയ ധരിച്ചിരിക്കുന്നത്. 42000 രൂപയാണ് കറുത്ത നിറത്തിലുള്ള ഈ മോഡലിന്റെ വില.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ ആണ് ടൊവിനോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ പണിപ്പുരയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ അഭിനയിക്കുന്നത്.

ബ്ലോക് ബസ്റ്റർ ചിത്രം ‘ലൂസിഫറി’ന്റെ പ്രീക്വലായ എംപുരാനിലും ടൊവിനോ ആഭിനയിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജതിൻ രാംദാസ് എന്ന പവർഫുൾ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.

Scroll to Top