പ്രൊമോഷന് വേണ്ടി ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തരാമെന്ന് പറഞ്ഞ് മെസേജയക്കും, ട്രെയിനർക്ക് എതിരെ തുറന്നടിച്ച് അഞ്ജു ജോസഫ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗായികയായും അവതാരകയായുമൊക്കെ ശ്രദ്ധ നേടിയ മിടുക്കിയാണ് അഞ്ജു ജോസഫ്. ഇപ്പോൾ അർച്ചന അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഞ്ജു. ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പാട്ടുപാടി കൊണ്ടാണ് അഞ്ചു പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്‌നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. ഞാൻ വർക്കൗട്ട് ചെയ്യുന്നതിന് ഒരു പ്രധാന കാരണം ഫിറ്റായിരിക്കുക എന്നതാണ്. രണ്ടാമത്തേത് മാനസികാരോഗ്യം.

എനിക്ക് രാത്രി നന്നായി ഉറങ്ങണം. ജിബിൻ (ട്രെയിനർ) എടുപ്പിക്കുന്ന പണിക്ക് രാത്രി 9.30,10 മണിക്ക് നമ്മൾ ക്ഷീണിച്ച് ഉറങ്ങിപ്പോവും. അതുകൊണ്ട് റെഗുലറായി വർക്കൗട്ട് ചെയ്യുന്നു. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്.

മുന്നോട്ട് പോയാൽ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഒരു ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും കുറച്ച് ഹെൽത്തി ആയിരിക്കണമെന്നുണ്ട്. അതാണ് ജിമ്മിൽ പോകാനുള്ള പ്രധാന മോട്ടിവേഷനെന്നും അഞ്ജു പറയുന്നു. വർക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടൻമാരുണ്ട്.

അത് ആരാണെന്ന് മനസിലായിക്കാണും. ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻസ്റ്റഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ആ ചേട്ടൻ മെസേജ് അയക്കും.

അയാൾ ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നെന്നും അഞ്ജു പറയുന്നു. അടുത്തിടെയായി സെലിബ്രിറ്റികളെ വർക്കൗട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്‌നറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി നടിമാർക്കൊപ്പം ഇയാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Scroll to Top