ഹനുമാൻ ദണ്ഡാസനം, യോ​ഗ ദിനത്തിൽ കടുത്ത യോ​ഗാഭ്യാസത്തിന്റെ വീഡിയോയുമായി സംയുക്ത

മലയാള സിനിമയിലെ ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി സിനിമയില്‍ നിന്നും മാറി നിന്നത്. പിന്നെ കുറേ കാലത്തേക്ക് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇടയ്ക്ക് യോഗാഭ്യാസങ്ങള്‍ കാണിക്കുന്ന സംയുക്തയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.

ഇപ്പോഴിതാ അന്താരാഷ്ട്ര യോഗ ദിനത്തിൽ പതിവ് തെറ്റിക്കാതെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. “നമ്മുടെ ശക്തി മനസ്സിലാക്കുമ്പോൾ നമ്മൾ വ്യത്യസ്തമായി നീങ്ങുന്നു..”, എന്ന ക്യാപ്ഷനോടെയാണ് സംയുക്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹനുമാൻ ദണ്ഡാസനം എന്ന യോഗാസനമാണ് സംയുക്ത വീഡിയോയിൽ ചെയ്തിരിക്കുന്നത്. ഇത് ഹാഷ്ടാഗിൽ പ്രതേകം സംയുക്ത തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. മഞ്ജു വാര്യർ, ജ്യോതി കൃഷ്ണ, മാളവിക മേനോൻ, ഷഫ്‌ന, അനുമോൾ, രശ്മി സോമൻ തുടങ്ങിയ നടിമാർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്

1999 ൽ സത്യൻ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത മലയാള സിനിമയിലേക്ക് പടികടന്ന് എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. ആകെ പതിനെട്ടു ചിത്രങ്ങളിൽ മാത്രമാണ് സംയുക്ത അഭിനയിച്ചത്. ഇതിനിടയിൽ രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ട് ഫിലിംഫെയർ അവാർഡും നേടിയി. 2022 ലാണ് നടൻ ബിജു മേനോനുമായുള്ള സംയുക്തയുടെ വിവാഹം. 2006 ലാണ് ദക്ഷ് ധാർമിക് എന്ന മകൻ ജനിച്ചു.

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

Scroll to Top