ഇത് രം​ഗണ്ണൻ അല്ല രം​ഗണ്ണി, കരിങ്കാളിയല്ലേ? ആവേശത്തിലെ രം​ഗണ്ണനെ അനുകരിച്ച് ഹണിറോസ്, വീഡിയോ വൈറൽ

മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗിനും ഹണി റോസ് ഇരയായി മാറാറുണ്ട്.

ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശം എന്ന ചിത്രത്തിലെ വൈറൽ പാട്ടായ കരിങ്കാളിയല്ലേ എന്ന ​ഗാനത്തിനെ അനുകരിക്കുന്ന ഹണിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമ്മന്റുകളാണ് എത്തുന്നത്.

ഇത് രം​ഗണ്ണൻ അല്ല രം​ഗണ്ണി, അമ്പാനെ ഇത് ഇനി ആരും കളിക്കണ്ട പറയു, താൻ അതുക്കും മേലെ, ഇത് വെളുത്ത കാളി, ക്യൂട്ട് ആയിട്ടുണ്ട്, സൂപ്പർ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. വിനയൻ ചിത്രമായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഹണി റോസ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ഹണി റോസ് ഇപ്പോൾ മലയാളം കൂടാത മറ്റ് അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Scroll to Top