കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്നു, ലാസിക് സർജറി നടത്തി ഇഷാനി കൃഷ്ണ

നടി അഹാന കൃഷ്ണയുമായി ഏറെ രൂപസാദൃശ്യമുള്ള അനുജത്തിയാണ് മൂന്നാമത്തെയാളായ ഇഷാനി കൃഷ്ണ. മമ്മൂട്ടി ചിത്രം ‘വൺ’ ഇഷാനി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സിനിമയാണ്. മോഡലിംഗ് രംഗത്തും ഇഷാനി മികവ് പുലർത്തിയിരുന്നു.

കുട്ടിക്കാലം മുതലേ കാഴ്ചയ്ക്ക് പ്രശ്നമുണ്ടായിരുന്ന അഹാന, പോയ വർഷം സർജറി വഴി ആ വിടവ് നികത്തിയിരുന്നു. ചേച്ചിയുടെ വഴിയേ ഇഷാനിയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്ന സർജറി ചെയ്തിരിക്കുന്നു. ഈ സർജറിയുടെ വിശേഷം ഇഷാനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടു

കാഴ്ച മെച്ചപ്പെടാനുള്ള ലാസിക് സർജറിയാണ് ഇഷാനി കൃഷ്ണ തിരഞ്ഞെടുത്തത്. ഇതിനെ കുറിച്ചുള്ള വിശദമായ വീഡിയോ വ്ലോഗ് ആയി പോസ്റ്റ് ചെയ്യും എന്ന് ഇഷാനി ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനോട് അറിയിച്ചു. സർജറിക്ക് മുൻപ് ഇഷാനിയുടെ കണ്ണടയുടെ പവർ എത്രയെന്ന് ഡോക്ടർ പ്രെസ്ക്രിപ്ഷൻ സഹിതം അവർ പോസ്റ്റ് ചെയ്തു. രണ്ടു കണ്ണിലും കൂടിയ പവറുള്ള ലെൻസ് ധരിച്ചാണ് ഇത്രയും കാലം ഇഷാനി മുന്നോട്ടുപോയത്

കൃഷ്ണകുമാർ, സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. മുൻപ് ഇഷാനിയുടെ വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫോർമേഷൻ വൈറലായിരുന്നു. തീരെ മെലിഞ്ഞ ശരീരപ്രകൃതം ചിട്ടയായ വ്യായാമവും ഡയറ്റും ചേർന്ന ചിട്ടവട്ടത്തിലൂടെ ഇഷാനി മെച്ചപ്പെടുത്തുകയായിരുന്നു

Scroll to Top