സത്യം എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരും, പലരും മോനെ കുടുക്കാന്‍ നോക്കി, അവന്റെ വാപ്പച്ചി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു- ഷെയിന്റെ ഉമ്മ

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടന്മാരിൽ ഒരാളാണ് ഷെയിൻ നിഗം. എന്നാൽ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ് വിമർശനങ്ങളും. ഇപ്പോഴിതാ ഏറ്റവും പുതിയതായി നടൻ ഉണ്ണിമുകുന്ദൻ അപമാനിക്കുന്ന പരാമർശം നടത്തി എന്ന രീതിയിലാണ് ഷെയിന് വിമർശനങ്ങൾ നേരിട്ടത്. മുമ്പൊരിക്കല്‍ താരത്തെ മലയാള സിനിമയില്‍ വിലക്കിയതിന് പിന്നാലെ ഷെയിനെ കുറിച്ച് ഉമ്മ സുനില പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അബിക്കയും ഇതുപോലെ പ്രതിസന്ധികള്‍ നേരിട്ടുണ്ടെന്നും പ്രശ്‌നങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും സുനില പറയുന്നു.

മോന്‍ ഇങ്ങനെ പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഒരു പ്രശ്‌നത്തിനും പോവേണ്ട, ദൈവം നമുക്ക് വഴി കാണിച്ച് തരുമെന്നാണ് താന്‍ പറഞ്ഞതെന്നും സത്യസന്ധനായി നിന്നിട്ടും ഇങ്ങനെ തെറ്റിദ്ധാരണകള്‍ വരുമ്പോള്‍ പടച്ചോന്‍ ഇതൊന്നും കാണുന്നില്ലേ ഉമ്മച്ചി എന്നാണ് അവന്‍ ചോദിക്കുന്നതെന്നും ഉമ്മ പറയുന്നു.

സത്യം എല്ലാവരും മനസ്സിലാക്കുന്ന ഒരു ദിവസം വരുമെന്ന് താന്‍ അവനോട് പറയാറുണ്ട്. ദൈവം നിനക്ക് വഴി കാണിച്ചു തരുമെന്നും ആ നാളില്‍ പ്രതീക്ഷയര്‍പ്പിച്ചാല്‍ മതിയെന്നും താന്‍ പറയാറുണ്ടെന്നും എന്നിട്ട് താന്‍ ദൈവത്തോട് മോന് കൊടുത്ത വാക്ക് സാധിപ്പിച്ച് തരണേയെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും ഉമ്മ പറയുന്നു.

Scroll to Top