നടി ഷാലിന്‍ സോയ പ്രണയത്തില്‍, കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍. ചിത്രം വൈറൽ

ഷാലിന്‍ സോയ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്. സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഫാത്തിമ ഷാലിന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. 1997 ഫെബ്രുവരി 22ന് ജനിച്ച നടിക്ക് 26 വയസ്സാണ് പ്രായം. 2004 ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

ഷാലിന്‍ സോയയും പ്രമുഖ തമിഴ് യൂട്യൂബറും പ്രണയത്തില്‍. യൂട്യൂബര്‍ ടിടിഎഫ് വാസനുമായി നടി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷാലിന്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന രസകരമായ പാചക റിയാലിറ്റി ഷോകളിലൊന്നാണ് ‘കുക്ക് വിത്ത് കോമാലി’.

‘മൈ ലവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. ഷാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കോമാലിയുടെ അഞ്ചാം സീസണിലാണ് ഷാലിന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

Scroll to Top