നടക്കാൻ ബുദ്ധിമുട്ടായി, കഴുത്തിലും കൈയ്യിലും വേദന അനുഭവപ്പെട്ടു, സുഖം പ്രാപിച്ചു വരികയാണ്, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ശ്വേത മേനോൻ

അപ്രതീക്ഷിതമായി തനിക്ക് വന്ന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോൻ. കഴുത്തിനും കൈയ്ക്കും സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് ശ്വേത ഇൻസ്റ്റഗ്രാമിൽ കുറിപ്പും ചിത്രവും പങ്കുവച്ച് വിശദീകരിച്ചിരിക്കുന്നത്. താൻ സുഖം പ്രാപിച്ച് വരികയാണെന്ന് പറഞ്ഞു കൊണ്ടാണ് ശ്വേതയുടെ കുറിപ്പ്.

‘ഞാൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകൾക്കും ശേഷം എന്റെ വലത് തോളിൽ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തിൽ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിർദേശപ്രകാരം ഞാൻ മികച്ച ഫിസിയോതെറാപ്പി നേടുന്നു. ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദി.”

എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തിൽ തൊട്ടു’ എന്നാണ് ശ്വേത മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് അസുഖം ഭേദമാകട്ടെ, പ്രാർത്ഥിക്കുന്നുവെന്ന് ആരാധകർ കുറിച്ചിട്ടുണ്ട്.

Scroll to Top